കൽപ്പറ്റ: വയനാട് പനമരം ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിക്കായുള്ള തിരച്ചിൽ തുടരുന്നു. സന്ദർഭവും സാഹചര്യവും ഒത്തു വന്നാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് വനം വകുപ്പിൻ്റെ ശ്രമം. അതിനിടയിൽ കരടി പനമരത്തെത്തിയ സിസിടിവി ദൃശ്യവും പുറത്ത് വന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഭീതി പരത്തിയ കരടി ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പനമരം കീഞ്ഞിക്കടവിലെത്തിയത്. ഇതിനകം 50 കിലോ മീറ്ററോളം പ്രദേശമാണ് കരടി പിന്നിട്ടത്. ഇന്നലെ രാത്രി കാരയ്ക്കാമല പ്രദേശത്ത് വീട്ടിൽ കയറുകയും ഒരു കട തകർക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയുള്ള പനമരം ടൗണിൽ കരടിയെത്തിയത്.
ടൗണിലെ പലചരക്ക് കടയിലെ സിസിടിവിയിലാണ് കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇന്നലെ ആദ്യമായാണ് നാട്ടുകാർ പകൽ വെളിച്ചത്തിൽ കരടിയെ കണ്ടത്.
മയക്കുവെടി വിദഗ്ധരും ആർ ആർ ടി അംഗങ്ങളും ഉൾപ്പെടുന്ന ദൗത്യസംഘം പനമരം പുഴയോരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങി മൂന്ന് ദിവസം പിന്നിട്ടെങ്കിലും കരടിയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.