Education Loan നിഷേധിച്ചു; വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഏഴുകോണിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വിദ്യാർഥിനിക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പിതാവ് ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 11:04 AM IST
  • ഏഴുകോണിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
  • വിദ്യാർഥിനിക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പിതാവ് ആരോപിച്ചു
  • തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • വിദ്യാഭ്യാസ വയ്പ് കൊടുക്കുന്നതിൽ യാതൊരു വിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിവരം
Education Loan നിഷേധിച്ചു; വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ഏഴുകോണിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. Paramedical കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥിനിക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പോച്ചകോണം അനന്തുസദനത്തിൽ അനഘ സുനിലിനെ (19) തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തേനിയിലെ ഒരു കോളേജിൽ പാരാമെഡിക്കൽ കോഴ്‌സിന് പ്രവേശനം ലഭിച്ച അനഘ തുടർ പഠന ആവശ്യങ്ങൾക്കായി Student Loan-ന് അപേക്ഷിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ഫീസിനും മറ്റ് പഠന ചിലവുകൾക്കുമായി അനഘയ്ക്ക് ആവശ്യമായിരുന്നത്. ഇന്നലെ വായ്‌പയുമായി സംബന്ധിച്ച കാര്യങ്ങളറിയാൻ ബാങ്കിൽ പോയിരുന്ന അനഘ വായ്‌പ കിട്ടുന്ന കാര്യം സംശയമാണെന്ന് പിതാവിനെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറന്നില്ല. പിന്നീട് കതക് പൊളിച്ച് അകത്ത് കയറിയ മാതാപിതാക്കൾ അനഘയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.

വീട് വയ്ക്കാനും ഇതേ Bank-ൽ നിന്നും അനഘയുടെ കുടുംബം വയ്പ് എടുത്തിരുന്നു. ഇതിന്റെ കുടിശിക വിദ്യാഭ്യസ വായ്പയ്ക്ക് തടസ്സമാകാതിരിക്കാൻ 45000 രൂപ അടയ്ക്കുകയും ചെയ്തു.  ബുധനാഴ്ച്ച ക്ലാസ് ആരംഭിക്കുന്നതിനാൽ അതിന് മുമ്പായി അനഘയ്ക്ക് ഫീസ് തുക അടയ്‌ക്കേണ്ടിയിരുന്നു. 

ALSO READ: Abhaya Murder Case: ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്നാൽ വിദ്യാഭ്യാസ വയ്പ് കൊടുക്കുന്നതിൽ യാതൊരു വിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയായിരുന്നു എന്നുമാണ് Bank അധികൃതർ നൽകുന്ന വിവരം.

സുനിൽകുമാർ ഉഷാകുമാരി ദമ്പതിമാരുടെ മകളാണ് അനഘ. സഹോദരൻ അനന്ദു. അനഘയുടെ മൃതദേഹം കൊട്ടാരക്കര Taluk Hospital മോർച്ചറിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News