Bakrid Relaxation : കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിരെ നിൽക്കരുത്, ബക്രീദിന് സംസ്ഥാനത്ത് ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതി

ഇളവ് നൽകിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ കോവിഡ് സ്ഥിതി ഗുരുതരമായാൽ പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 12:32 PM IST
  • കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണന്നും കേരളം ഭരണഘടന അനുസരിക്കണമെന്നും കോടതി പറഞ്ഞു.
  • എന്തിനാണ് തീവ്രവ്യാപന മേഖലയായ സി കേറ്റഗറിയിൽ പെടുന്ന സ്ഥലങ്ങളിൽ ആവശ്യസാധനങ്ങൾ കൂടാതെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
  • ഹർജി നേരത്തെ വന്നിരുന്നെങ്കിൽ ഈ ഇളവുകൾ റദ്ദാക്കുമായിരുന്നു എന്ന് കോടതി വ്യക്തമാക്കി.
Bakrid Relaxation : കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിരെ നിൽക്കരുത്, ബക്രീദിന് സംസ്ഥാനത്ത് ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതി

New Delhi : കേരളം ബക്രീദിനായി മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതി (Supreme Court). കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയിരിക്കുന്നത്. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണന്നും. കേരളം ഭരണഘടന അനുസരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ റോഹിങ്ഗ്യന്‍ നരിമാനും പി ആര്‍ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇളവ് നൽകിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ കോവിഡ് സ്ഥിതി ഗുരുതരമായാൽ പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. സർക്കാർ നൽകിയ ഇളവ് കടുത്ത ആശങ്കാണ് ഉയർത്തുന്നതെന്നും എന്തിനാണ് തീവ്രവ്യാപന മേഖലയായ സി കേറ്റഗറിയിൽ പെടുന്ന സ്ഥലങ്ങളിൽ ആവശ്യസാധനങ്ങൾ കൂടാതെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

ALSO READ : Lockdown Relaxations Kerala: Bakra Eid പ്രമാണിച്ച്‌ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ്

ഹർജി നേരത്തെ വന്നിരുന്നെങ്കിൽ ഈ ഇളവുകൾ റദ്ദാക്കുമായിരുന്നു എന്ന് കോടതി വ്യക്തമാക്കി. വൈകിയ വേളയിലാണ് ഹർജി ലഭിച്ചതിനാൽ ഉത്തരവ് റദ്ദാക്കുന്നു എന്ന് കോടതി അറിയിച്ചു. എന്തുകൊണ്ടാണ് ബി, സി കേറ്റഗറിയിൽ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളെ കൂടാതെ മറ്റ് കടകൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു.

രോഗം പടരുന്ന സാഹചര്യം ഉണ്ടായാൽ ഏത് വ്യക്തിക്കും കോടതിയെ സമീപിക്കാനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിരെ നിൽക്കരുത്. ജീവിക്കാനുള്ള അവകാശത്തിനെതിരെ ഒരു സമ്മർദ ശക്തിക്കും ഇടപെടാനാകില്ല. മതങ്ങളുടെ ആചാരങ്ങളേക്കാള്‍ വലുതാണ് പൗരന് ജീവിക്കാനുള്ള അവകാശമെന്നും കോടതി എടുത്തു പറഞ്ഞു.

ALSO READ : കേരളത്തിൽ Lockdown ഇളവ് നൽകിയതിനെതിരെ IMA

കേരളത്തിൽ ജനങ്ങളുടെ ജീവിനും ആരോഗ്യത്തിന് സംരക്ഷണം നൽകാത്ത ദയനീയ അവസ്ഥ. കേരളം ഭരണഘടനയുടം 21-ാം അനുച്ഛേദം അനുസരിക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം വിദഗ്ധരുമായി ആലോചിച്ചാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം കോടതിയില്‍ അറിയിച്ചത്.

ALSO READ : ബക്രീദിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കേരളം ഇന്ന് തന്നെ മറുപടി നൽകണമെന്ന് Supreme Court

 

കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി. ചില സമ്മര്‍ദ്ദത്തിന് വഴിങ്ങിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാൻ സാധിക്കില്ലയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News