Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം

Bakrid 2021 അവധി ജൂലൈ 21 ബുധനാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച പ്രവർത്തി ദിവസമാകുമെന്ന് സംസ്ഥാന സർക്കാർ ഇത്തരവിറക്കി. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 12:03 PM IST
  • സർക്കാർ കലണ്ടറിൽ ജൂലൈ 20ന് നിശ്ചിയിച്ചിരുന്ന ബക്രീദിന്റെ (Bakrid 2021) അവധി ജൂലൈ 21 ബുധനാഴ്ചത്തേക്ക് മാറ്റി.
  • ചൊവ്വാഴ്ച പ്രവർത്തി ദിവസമാകുമെന്ന് സംസ്ഥാന സർക്കാർ ഇത്തരവിറക്കി.
  • കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ 3 ദിവസത്തെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
  • 18, 19, 20 ദിവസങ്ങളിലാണ് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം

Thiruvananthapuram : സർക്കാർ കലണ്ടറിൽ ജൂലൈ 20ന് നിശ്ചിയിച്ചിരുന്ന ബക്രീദിന്റെ (Bakrid 2021) അവധി ജൂലൈ 21 ബുധനാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച പ്രവർത്തി ദിവസമാകുമെന്ന് സംസ്ഥാന സർക്കാർ ഇത്തരവിറക്കി. 

കേരളത്തില്‍ ബക്രീദ്  പ്രമാണിച്ച്  ലോക്ഡൗൺ നിയന്ത്രണങ്ങളില്‍  3 ദിവസത്തെ ഇളവുകള്‍  പ്രഖ്യാപിച്ചിട്ടുണ്ട്.  18, 19, 20 ദിവസങ്ങളിലാണ് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.  രാത്രി 8 വരെ കടകള്‍ തുറക്കാനും  അനുമതി നല്‍കിയിട്ടുണ്ട് .

ALSO READ : Lockdown Relaxations Kerala: Bakra Eid പ്രമാണിച്ച്‌ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ്

അതേസമയം ബക്രീദ് പ്രമാണിച്ച് സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കഷ അസോസിയേഷൻ രംഗത്തെത്തി. തീരുമാനം പിൻവലിുക്കണം അല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് ഭീതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർഥാടന യാത്രകൾ മാറ്റിവച്ച സാഹചര്യത്തിൽ കേരളത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം ദൗർഭാ​ഗ്യകരമാണെന്ന് ഐഎംഎ പറഞ്ഞു.

ALSO READ : കേരളത്തിൽ Lockdown ഇളവ് നൽകിയതിനെതിരെ IMA

പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗവ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ അനുമതി പിൻവലിക്കണമെന്ന് ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ : Bank Holidays July 2021 : ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും ബാങ്കുകളുടെ പ്രവർത്തനം ഉണ്ടാകില്ല

സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് സിങ്വി രംഗത്തെത്തിയിരുന്നു. കന്‍വര്‍ യാത്രതെറ്റാണെങ്കില്‍ ബക്രീദ് ആഘോഷങ്ങളും തെറ്റ്,   ബക്രീദ് ആഘോഷങ്ങള്‍ക്കായി  കേരള സര്‍ക്കാര്‍ കൈക്കൊണ്ട  നടപടി തികച്ചും നിന്ദ്യമെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ  ആരോപണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News