V Muraleedharan: അയോധ്യ രാമക്ഷേത്രം: എസ്എൻഡിപി നിലപാട് സ്വാഗതാർഹം; വി.മുരളീധരൻ

V Muraleedharan about ayodhya: . പ്രതിഷ്ഠാ മുഹൂർത്തതിൽ വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന എസ്എൻഡിപി നിലപാട് സങ്കുചിത രാഷ്ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 08:34 PM IST
  • . പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന ജനറൽ സെക്രട്ടറിയുടെ നിലപാട് ഭൂരിപക്ഷ സമുദായത്തിൻ്റെ ആവേശം ആവർത്തിച്ച് വ്യക്തമാക്കുന്നു.
V Muraleedharan: അയോധ്യ രാമക്ഷേത്രം: എസ്എൻഡിപി നിലപാട് സ്വാഗതാർഹം; വി.മുരളീധരൻ

തിരുവനന്തപുരം: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ സ്വാഗതം ചെയ്തു. പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന ജനറൽ സെക്രട്ടറിയുടെ നിലപാട് ഭൂരിപക്ഷ സമുദായത്തിൻ്റെ ആവേശം ആവർത്തിച്ച് വ്യക്തമാക്കുന്നു. പ്രതിഷ്ഠാ മുഹൂർത്തതിൽ വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന എസ്എൻഡിപി നിലപാട് സങ്കുചിത രാഷ്ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

വന്യജീവി സംഘർഷങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നത് : മന്തി എ കെ ശശീന്ദ്രൻ

വന്യജീവി സംഘർഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് വനംവകുപ്പ് പുലർത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് വകുപ്പിന് പുതുതായി നൽകിയ ആംബുലൻസുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഭാരിച്ച ദൗത്യം നിറവേറ്റുന്ന ധീരമായ നിലപാടാണ് വനം വകുപ്പിൻ്റേത്. ഈ നിലപാടുകളെ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് വകുപ്പിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകിയ സഹായങ്ങൾ വകുപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ആംബുലൻസുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. മറയൂർ, വയനാട് വനം ഡിവിഷനുകളിലായാണ് ഈ ആംബുലൻസ് സേവനം ലഭ്യമാകുന്നത്.

വകുപ്പ് മേധാവി ഗംഗാസിംഗ് ഐഎഫ്എസ് അദ്ധ്യക്ഷനായ ചടങ്ങിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും ബിസിനസ് ഹെഡും ആയ ആർ വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ് ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്, ബഡ്ജറ്റ്,& ഓഡിറ്റ് )ഡോ. പി പുകഴേന്തി ഐ എഫ് എസ്, അഡീഷണൽപ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ .എൽ ചന്ദ്രശേഖർ ഐഎഫ്എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (E&TW)& സ്പെഷ്യൽ ഓഫീസർ RKDP& KIIFB ജസ്റ്റിൻ മോഹൻ ഐ എഫ് എസ്, റീജിയണൽ ബിസിനസ് ഹെഡ് കേരള കോട്ടക് മഹീന്ദ്ര ബാങ്ക് വിജയ് ശിവറാം മേനോൻ ,മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം.ജി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News