വയനാട്: അട്ടപ്പാടി മധു കേസിൽ പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ സന്തോഷമെന്ന് മധുവിന്റെ കുടുംബം. നിലവിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അസിസ്റ്റന്‍റ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ നിയമിച്ചത്.
വിചാരണയിൽ പ്രോസിക്യൂട്ടറുടെ ഇടപെടൽ ഫലപ്രദമല്ലെന്നും സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ തൽസ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്‍റെ മാതാവ് മല്ലി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് രാജേഷ് എം മേനോന്‍റെ നിയമനം.
Read Also: രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്
മണ്ണാർക്കാട് പ്രത്യേക പട്ടികജാതി പട്ടികവർഗ്ഗ കോടതിയിലാണ് മധു കേസിന്‍റെ സാക്ഷി വിസ്താരം നടക്കുന്നത്. വിസ്താര സമയത്ത് രണ്ട് സാക്ഷികൾ കുറ് മാറിയിരുന്നു. ഇനിയും കൂടുതൽ സാക്ഷികൾ കൂറ് മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം സമൂഹവും സംഘടനകളും തങ്ങളെ ഒറ്റപ്പെടുത്തുന്നതായും കേസിന്‍റെ കാര്യത്തിൽ സഹായിക്കാൻ ആരുമില്ലെന്നും മധുവിന്‍റെ അമ്മ മല്ലി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...