Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ 29-ാം സാക്ഷിയും കൂറുമാറി

പ്രതികൾ മധുവിനെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടുവെന്നും കള്ളൻ എന്നു പറഞ്ഞ് അവർ മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടുവെന്നുമായിരുന്നു സുനിൽ കുമാര്‍ പോലീസിന് മൊഴി നൽകിയിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 12:56 PM IST
  • 29-ാം സാക്ഷിയായ സുനിൽ കുമാറാണ് കോടതിയിൽ കൂറുമാറിയത്.
  • ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.
  • ഇരുത്തിയേഴാം സാക്ഷി സെയ്തലവി ഇന്നലെ (സെപ്റ്റംബർ 13) കൂറുമാറിയിരുന്നു.
Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ 29-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 29-ാം സാക്ഷിയായ സുനിൽ കുമാറാണ് കോടതിയിൽ കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടുവെന്നും കള്ളൻ എന്നു പറഞ്ഞ് അവർ മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടുവെന്നുമായിരുന്നു സുനിൽ കുമാര്‍ പോലീസിന് മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് സുനിൽ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. 

ഇരുത്തിയേഴാം സാക്ഷി സെയ്തലവി ഇന്നലെ (സെപ്റ്റംബർ 13) കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുണ്ട്. 26, 27 സാക്ഷികളായ രാജേഷ്, വിജയകുമാർ എന്നിവരാണ് കൂറുമാറാതെ മൊഴിയിൽ ഉറച്ചു നിന്നത്. 

Also Read: Kerala Assembly Ruckus Case: നിയമസഭാ കയ്യാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ, കേസ് 26 ന് പരിഗണിക്കും

തിരുവനന്തപുരം: Kerala Assembly Ruckus Case: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ചു കേട്ടശേഷം നിഷേധിക്കുകയായിരുന്നു. ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.  എന്നാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹാജരായവർ അന്ന് നേരിട്ട് ഹാജരാകണമെന്നില്ല. 

അന്നായിരിക്കും വിചാരണ തീയതി ഉൾപ്പെടെയുഉള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്.   2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് നശിപ്പിച്ചതെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.   വി ശിവൻകുട്ടി,  ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍.  അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News