Attack On Health Workers : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ഉടൻ നടപടി ഉണ്ടാകണമെന്ന് DGP Anil Kanth

Attacks on Health Workers ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ (DGP Anil Kanth) നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് DGP പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 08:43 PM IST
  • ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
  • ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ആശുപത്രിയോ ആശുപത്രി ജീവനക്കാരോ പൊതുജനങ്ങളോ നല്‍കുന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • ആശുപത്രി ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കേസുകളില്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം.
Attack On Health Workers : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ഉടൻ നടപടി ഉണ്ടാകണമെന്ന് DGP Anil Kanth

Thiruvananthapuram : ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ (Attacks on Health Workers) ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ (DGP Anil Kanth) നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് DGP പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ആശുപത്രിയോ ആശുപത്രി ജീവനക്കാരോ പൊതുജനങ്ങളോ നല്‍കുന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കേസുകളില്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയുടെ ഉത്തരവിൽ നിർദേശിച്ചു.

ALSO READ : Kidnap Attempt in Alappuzha : ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍ എന്നിവര്‍ ജില്ലാ പോലീസ് മേധാവിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശം നല്‍കുകയും വേണം. ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ശക്തിപ്പെടുത്തന്നതിനും ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും എല്ലാ കമ്മീഷണര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

ഇന്നലെ സെപ്റ്റംബർ 20ന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തെ തുടർന്ന സംസ്ഥാന ഡിജിപി പൊലീസിന് കർശനമായ. നിർദേശം നൽകിയത്. കൂടാതെ പരിക്കേറ്റ ജീവനക്കാരിയോട് മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്താൻ അറിയിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് ഡിജിപിയുടെ ഉത്തരവ്.

ALSO READ : Kidnapping Attempt | കയ്യിൽ കടന്നു പിടിച്ചു, രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സംഭവത്തിൽ സംസ്ഥാന മനുഷ്യവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് ഇന്നലെ രാത്രിയോടെ ആണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.

ALSO READ : ഗള്‍ഫില്‍നിന്നെത്തി കറങ്ങി നടന്നു, സൂചന നല്‍കിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനം!!

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. എന്നാൽ ബൈക്കിലുണ്ടായിരുന്നത് ആരാണെന്ന് ഇവർക്ക വ്യക്തമല്ല. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിൽ കർശനമായ നടപടി ഉണ്ടാവുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ സംസ്ഥാനത്ത് നിത്യ സംഭവമായി മാറുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലും ഡോക്ടറിന് നേരെ കയ്യേറ്റമുണ്ടായിരുന്നു. തിരുവനന്തപുരത്ത് തന്നെ സ്വകാര്യ ക്ലിനിക്കില്ലും ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. കൂടാതെ മാവേലിക്കര ജില്ല ആശുപത്രിയിൽ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതും വലിയ തോതിൽ വിവാദമായതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News