Asian Mountain Bike Cycling Championship: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി

Asian Mountain Bike Cycling Championship: അഡ്വഞ്ചർ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള ഭൂപ്രകൃതിയാണ് കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 10:59 PM IST
  • കലാപരിപാടികളോടെയാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്.
  • ക്രോസ് കൺട്രി റിലെ മത്സരങ്ങളുടെ ഫൈനലുകളാണ് ഇന്ന് നടന്നത്.
  • ആതിഥ്യംവഹിക്കാൻ സാധിച്ചതിൽ കേരളം അഭിമാനിക്കുന്നുവെന്ന് പിണറായി വിജയൻ.
Asian Mountain Bike Cycling Championship: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: 28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ചാമ്പ്യൻഷിപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഡ്വഞ്ചർ സ്‌പോർട്‌സിനും അഡ്വഞ്ചർ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേതെന്നും ആ സാധ്യതയെ ഉയർത്തിക്കാട്ടാനുള്ള വേദിയാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചാമ്പ്യൻഷിപ്പിന് ആതിഥ്യംവഹിക്കാൻ സാധിച്ചതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹസിക സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ചാമ്പ്യൻഷിപ് 2024 ജനുവരിയോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,  ശശി തരൂർ എംപി, ഡി.കെ. മുരളി എംഎൽഎ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാർ, കേരള സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ബി.ജയപ്രസാദ് തുടങ്ങിയവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങളും ഒഫീഷ്യലുകളും ഉദ്ഘാടനപ്പരിപാടിയിൽ പങ്കെടുത്തു. 

കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്. രാവിലെ 9 മണിക്ക് പൊന്മുടിയിലെ ചാമ്പ്യൻഷിപ് വേദിയിൽ ടൂറിസം,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.  ക്രോസ് കൺട്രി, ഡൗൺഹിൽ മത്സരങ്ങളുടെ പരിശീലന മത്സരങ്ങളാണ് ആദ്യം. 

ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസമായ ഇന്ന് ക്രോസ് കൺട്രി റിലെ മത്സരങ്ങളുടെ ഫൈനലുകളാണ് പ്രധാന ആകർഷണം. രാവിലെ 11 മുതൽ രണ്ടുമണിവരെയാണ് ഫൈനൽ മത്സരങ്ങൾ. ഫൈനൽ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനത്തോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ നാളെ  പുരുഷന്മാരുടെയും വനിതകളുടെയും എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News