Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്

Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.

Written by - Zee Malayalam News Desk | Last Updated : May 5, 2024, 12:09 PM IST
  • സംഭവം നടക്കുന്ന ദിവസത്തിലെ കെഎസ്ആർടിസി ബസിലുണ്ടായിരുന്ന സിസിടിവിയിലെ മെമ്മറി കാർഡ് കാണാതായതിന് കാരണം ഡ്രൈവറാണെന്ന ഒരു വിഭാഗത്തിന്റെ ആരോപണം നിലനിൽക്കുന്നതിനിടയിലാണ് പുതിയ നടപടിയുമായി പോലീസ് എത്തിയിരിക്കുന്നത്.
  • സംഭവം നടന്നതിന് അടുത്തദിവസം പകൽ സമയത്ത് തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസ്സിന് സമീപത്തായി ഡ്രൈവർ എത്തിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദിവിനെതിരെ നടപടിയെടുക്കൊരുങ്ങി പോലീസ്. സംഭവം നടക്കുന്ന ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഡ്രൈവിങ്ങിനിടയിൽ ഡ്രൈവർ യദു ഡ്രൈനവിങ്ങിനിടയിൽ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നവരെ പലതവണയായി ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.

 സംഭവം നടക്കുന്ന ദിവസത്തിലെ കെഎസ്ആർടിസി ബസിലുണ്ടായിരുന്ന സിസിടിവിയിലെ മെമ്മറി കാർഡ് കാണാതായതിന് കാരണം ഡ്രൈവറാണെന്ന ഒരു വിഭാഗത്തിന്റെ ആരോപണം നിലനിൽക്കുന്നതിനിടയിലാണ് പുതിയ നടപടിയുമായി പോലീസ് എത്തിയിരിക്കുന്നത്. സംഭവം നടന്നതിന് അടുത്തദിവസം പകൽ സമയത്ത് തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസ്സിന് സമീപത്തായി ഡ്രൈവർ എത്തിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാണാതായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് പോലീസ് ഡ്രൈവറിന്റെ ഫോണും പരിശോധിക്കും.

ALSO READ: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

അതേസമയം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവിനും എതിരെ ഡ്രൈവർ യദു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ദുർബല വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ആരോപണമുണ്ട്. എംഎൽഎ അടക്കം അഞ്ചുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞെന്നും, ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഗതാഗത തടസ്സമുണ്ടാക്കി കെഎസ്ആർടിസി ബസിന് കുറുകെ വാഹനം നിർത്തിയിട്ടു, അന്യായമായി സംഘംചേരൽ പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News