Bus Accident: പത്തനംതിട്ടയിൽ KSRTC ബസ്സുകൾ കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്ക്

Bus Accident In Pathanamthitta: കട്ടപ്പനയില്‍നിന്നും വന്ന ബസി ല്‍ 15 ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 06:24 AM IST
  • കൈപ്പട്ടൂർ കടവ് ജംഷനിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്കേറ്റു
  • സംഭവം നടന്നത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു
  • അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമെന്ന് അപകടകാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്
Bus Accident: പത്തനംതിട്ടയിൽ KSRTC ബസ്സുകൾ കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂർ കടവ് ജംഷനിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്കേറ്റു.  മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

Also Read: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

സംഭവം നടന്നത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു.  കട്ടപ്പനയില്‍നിന്നും വന്ന ബസി ല്‍ 15 ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 36 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും 22 പേരെ അടുർ ജനറൽ ആശുപത്രിയിലും 2 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

Also Read: ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും വ്യാഴത്തിന്റെ സ്പെഷ്യൽ കൃപ; ഭാഗ്യം തെളിയും, ബാങ്ക് ബാലൻസ് വർദ്ധിക്കും!

അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമെന്ന് അപകടകാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്.  കട്ടപ്പനയില്‍ നിന്നും തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു എന്നാണ് റിപ്പോർട്ട്. കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസിനുള്ളിൽ കുടുങ്ങിയിരുന്നു.  ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സീറ്റ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ  പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News