Accident: ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

Ambulance accident: ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജങ്ഷനിലാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 03:30 PM IST
  • മാവേലിക്കര മിച്ചൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്
  • രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്
Accident: ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്. രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.

ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ. രാജൻ അപകടസ്ഥലത്തെത്തി ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. നവകേരള സദസിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേക്ക് പോകുന്ന വഴിയാണ് മന്ത്രി വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. പോലീസും ഫയർഫോഴ്സും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന അഞ്ച് പേരും മരിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.

ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, തെസ്നിമ, മുഹ്സിന, മോളി, റൈസ എന്നിവരാണ് മരിച്ചത്. കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയും എതിർ ദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.

പരിക്കേറ്റ ബസ് യാത്രക്കാരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News