Shirur land slide: നാളെ പത്താം ദിവസം, നിർണായകം; ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, അന്തിമ പദ്ധതി തയ്യാറാക്കി സൈന്യം

Arjun rescue operation: ലോറി പുറത്ത് എടുക്കുന്നതിനല്ല, സൈന്യം പ്രഥമ പരി​ഗണന നൽകുന്നത് അർജുനെ കണ്ടെത്തുന്നതിനാണ്. ഇതിനായി ജില്ലാ ഭരണകൂടവുമായി ചേർന്ന് പദ്ധതി തയ്യാറാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 10:09 PM IST
  • ഡീപ് ഡൈവർമാർ പുഴയിൽ ഇറങ്ങി പരിശോധന നടത്തും
  • ആദ്യം ലോറിയുടെ ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് പരിശോധിക്കും
Shirur land slide: നാളെ പത്താം ദിവസം, നിർണായകം; ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, അന്തിമ പദ്ധതി തയ്യാറാക്കി സൈന്യം

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. നിർണായക തിരച്ചിലാണ് പത്താം ദിവസം നടക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിക്കും. രാവിലെ കാലാവസ്ഥ അനുകൂലം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് സൈന്യം പ്രഥമ പരി​ഗണന നൽകുന്നത്. ഇതിനായി ആദ്യം ഡീപ് ഡൈവർമാരെ ഇറക്കി ലോറിയുടെ ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കും. ഇതിന് ശേഷമാണ് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുക. ഡീപ് ഡൈവർമാർ പുഴയിൽ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനം.

ALSO READ: ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി; ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് ഉടൻ കരയ്ക്കെത്തിക്കും

കൊളുത്തിട്ട് ഉയർത്തി ലോറി പുറത്തെടുക്കാനാണ് ശ്രമം. ഇതിനായി സ്കൂബ ഡൈവേഴ്സ് പുഴയിൽ ഇറങ്ങി ട്രക്കിൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. ഇതിന് ശേഷമേ ലോറി ഉയർത്താൻ സാധിക്കൂ. ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും നടപടികൾ വേ​ഗത്തിൽ പുരോ​ഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.

അന്തിമ പദ്ധതി ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ദുരന്തബാധിത പ്രദേശത്തേക്ക് ഡ്രോണുകൾ ഉൾപ്പെടെ കൂടുതൽ സന്നാഹം വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണ് ഉള്ളതെന്ന് ഉത്തര കന്നഡ എസ്പി നാരായണ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News