Arjun Rescue Mission: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!

Arjun Rescue Mission Updates: നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന കമ്പനിയുടെ പ്രതിനിധി റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ തിരച്ചിലിന്‍റെ ഭാഗമാകാൻ ഇന്ന് ഷിരൂരിലെത്തും.

Written by - Zee Malayalam News Desk | Last Updated : Sep 23, 2024, 08:46 AM IST
  • കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും
  • ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്
  • ഇന്ന് തിരച്ചിലിൽ നാവികസേനയും പങ്കുചേരും
Arjun Rescue Mission: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!

കർണാടക: കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരുമെന്ന് റിപ്പോർട്ട്. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തിരച്ചിലിൽ നാവികസേനയും പങ്കുചേരും.

Also Read: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ ഇന്ന് പരിശോധന നടത്തും.  നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന കമ്പനിയുടെ പ്രതിനിധി റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ തിരച്ചിലിന്‍റെ ഭാഗമാകാൻ ഇന്ന് ഷിരൂരിലെത്തും. ഇതിനിടയിൽ ഇന്നലെ തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

Also Read: സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര!

അസ്ഥിഭാ​ഗം മം​ഗളൂരിലെ ഫോറൻസിക ലാബിലേക്കാണ് പരിശോധനക്കായി അയച്ചത്. അസ്ഥിഭാ​ഗം കണ്ടെത്തിയത് ലക്ഷ്മൺ നായികിൻ്റെ ചായക്കട ഉണ്ടായിരുന്ന ഭാ​ഗത്ത് നിന്നാണ്. ഇത് മനുഷ്യന്റേതാണോ എന്നാണ് സംശയം. ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാ​ഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിച്ചു. കൈയുടെ ഭാ​ഗമാണിതെന്ന സംശയവും ഉയരുന്നുണ്ട്. ഇത് മനുഷ്യ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും എന്നാണ് സൂചന. 

Also Read: ഇടവ രാശിക്കാർ ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് ബുദ്ധിമുട്ടേറും, അറിയാം ഇന്നത്തെ രാശിഫലം!

ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ അറിയിച്ചിട്ടുണ്ട്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്.  ഇതിനിടയിൽ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. ഇന്നലെ രാവിലെ തന്നെ തിരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ ഇത് തടയുകയായിരുന്നു.  ഇത് ഒരു തർക്കമാകുകയും പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്തിറങ്ങി മുങ്ങുകയുമായിരുന്നു. ഇവിടെ നിന്നും ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തിരുന്നു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞത് പോലീസ് തടയുകയും വാക്കുതർക്കമാകുകയുമുണ്ടായി തുടർന്ന് മാൽപെ പിണങ്ങി ഇറങ്ങിപ്പോകുകയായിരുന്നു. 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News