Kerala Chicken Supervisor തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഇതിന്റെ 5 ഒഴിവുകളാണ് തൃശൂർ ജില്ലയിൽ ഉള്ളത്.  അപേക്ഷ ഫോമുകൾ keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  

Written by - Ajitha Kumari | Last Updated : Oct 23, 2020, 05:55 PM IST
  • ഇതിനായി വേണ്ടത് പൗൾട്ടറി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൾ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
Kerala Chicken Supervisor തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയുടെ (Kudumbashree) ബ്രോയിലർ ഫാർമേഴ്സ് കമ്പനി ലിമിറ്റഡിലേക്ക് ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.  ഇതിന്റെ 5 ഒഴിവുകളാണ് തൃശൂർ ജില്ലയിൽ ഉള്ളത്.  

Also read: കർണാടകയിൽ കോളേജുകൾ തുറക്കാൻ ഒരുങ്ങുന്നു; നവംബർ 17 ന് ക്ലാസുകൾ ആരംഭിക്കും 

ഇതിനായി വേണ്ടത്  പൗൾട്ടറി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൾ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.  

Also read: ഹൃദയാഘാതത്തിനെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ 

പ്രായപരിധി 30 വയസാണ്.  ശമ്പളം 20000 രൂപ. അപേക്ഷ ഫോമുകൾ keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.   അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നൽകണം.  അപേക്ഷകൾ ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ-680003 എന്ന വിലാസത്തിൽ നവംബര് 4 ന് മുൻപ് ലഭിക്കണം. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News