ബംഗളൂരു: നവംബർ 17 മുതൽ കർണാടകയിൽ (Karnataka) കോളേജുകൾ തുറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Also read: Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി
കോളേജുകൾ തുറക്കുന്നുവെങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ (Online Classes) തുടരും. കോളേജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്. വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.
Also read: പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമറ്റ് ഇല്ലെ? എന്നാൽ ഓടിക്കുന്ന ആളിന്റെ ലൈസൻസ് നഷ്ടമാകും
ഓൺലൈൻ ക്ലാസുകൾ (Online class) ഒക്ടോബർ മുതൽ ആരംഭിക്കാൻ യുജിസി നിർദേശം നൽകിയിരുന്നു. നവംബറിൽ സാഹചര്യം വിലയിരുത്തിയിട്ട് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് യുജിസി (UGC) അറിയിച്ചിരുന്നു.
മാത്രമല്ല നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ (Guidelines) പാലിച്ചുവേണം എല്ലാ കോളേജുകളും തുറക്കേണ്ടതെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ അറിയിച്ചിട്ടുണ്ട്.