Anti - Covid Pill : ആന്റി - കോവിഡ് പിൽ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് മെർക്ക്

മോള്‍നുപിരാവിര്‍ ഗുളികകളാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഓറൽ ആന്റി വൈറൽ മരുന്നുകളാണ് മോള്‍നുപിരാവിര്‍. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 03:06 PM IST
  • 6 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചതെന്നും അറിയിച്ചു.
  • മോള്‍നുപിരാവിര്‍ ഗുളികകളാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഓറൽ ആന്റി വൈറൽ മരുന്നുകളാണ് മോള്‍നുപിരാവിര്‍.
  • കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്.
  • രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ച് ദിവസത്തിനുള്ളിലാണ് ഈ ഗുളികകൾ നൽകുന്നത്.
Anti - Covid Pill : ആന്റി - കോവിഡ് പിൽ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് മെർക്ക്

Washington: മെർക്കിന്റെ ആന്റി കോവിഡ് പില്ലുകൾ കോവിഡ് ഒമിക്രോൺ കോവിഡ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് യുഎസ് കമ്പനിയായ മെർക് അറിയിച്ചു. 6 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചതെന്നും അറിയിച്ചു. മോള്‍നുപിരാവിര്‍ ഗുളികകളാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ഓറൽ ആന്റി വൈറൽ മരുന്നുകളാണ് മോള്‍നുപിരാവിര്‍. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ച് ദിവസത്തിനുള്ളിലാണ് ഈ ഗുളികകൾ നൽകുന്നത്. ഒമിക്രോണിന് മുമ്പ് 1400 പേരിൽ പരീക്ഷണം നടത്തിയിരുന്നു. 

ALSO READ: പുതിയ വകഭേദം ഉണ്ടാകുമോ? ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞൻ പറയുന്നത് ഇതാണ്

അപകട സാധ്യത കൂടുതലുള്ള ആളുകളിൽ ഈ ഗുളികകൾ മരണസാധ്യതയും, ആശുപത്രി വാസത്തിനുള്ള സാധ്യതയും 30 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. ബെൽജിയം, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, നെതർലാൻഡ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ആറ് രാജ്യങ്ങളിലെ ഗവേഷകർ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.

ALSO READ: പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്!

ആഗോളതലത്തിൽ ഇപ്പോൾ  പ്രധാനമായും പടർന്ന് പിടിക്കുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ മോൾനുപിരാവിറിന് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി മെർക്ക് റിസർച്ച് ലബോറട്ടറീസ് പ്രസിഡന്റ് ഡോക്ടർ ഡീൻ വൈ ലി പറഞ്ഞു. ഒമിക്രോണിനെതിരായ മോൾനുപിരാവിറിന്റെ ഫലപ്രാപ്തി ക്ലിനിക്കൽ ട്രയലുകളിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മെസ്സിക്ക് അറിയിച്ചിട്ടുണ്ട്.

ALSO READ: UK Covid Restrictions | ഇനി മുതൽ മാസ്ക് വേണ്ട, കോവിഡ് പാസും, നിയന്ത്രണങ്ങൾ നീക്കി യുകെ

മെർക്കിന്റെ മരുന്നുകളുടെ 3.1 മില്യൺ കോഴ്‌സുകളുടെ ഉത്‌പാദത്തിനായി വാഷിംഗ്ടൺ 2.2 ബില്യൺ ഡോളർ നൽകുമെന്ന് വഗ്‌ദാനം ചെയ്തിട്ടുണ്ട്. ഇതിൽ തന്നർ രണ്ട് മില്യൺ ഇതിനോടകം തന്നെ നൽകി കഴിഞ്ഞതായും കമ്പനി അറിയിച്ചു. മരുന്നുകളുടെ 10 മില്യൺ ഡോസുകൾ ഇതിനോടകം നിർമ്മിച്ച് കഴിഞ്ഞുവെന്നും 20 മില്യൺ കൂടി ഉടൻ ഉത്പാദിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News