Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാ​ഗപ്പൻ

ഭരണിപ്പാട്ടുകാരിയാണ് മേയറെന്ന പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് മുരളീധരന് തന്നെയാണെന്ന് നാടിനറിയാമെന്ന് ആനാവൂര്‍ വിമര്‍ശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 09:25 PM IST
  • കെപിസിസി അധ്യക്ഷൻ ആയിരുന്ന കാലത്ത് ഇന്ദിരാഭവനിൽ മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്.
  • ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല.
  • മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണി പാട്ടിന്റെ ഈരടികൾ.
  • ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും ആനാവൂർ വിമർശിച്ചു.
Anavoor Nagappan: മേയർക്കെതിരായ മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധം, അറസ്റ്റ് ചെയ്യണമെന്ന് ആനാവൂർ നാ​ഗപ്പൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ (Thiruvananthapuram Mayor) കുറിച്ച് കെ മുരളീധരൻ എംപി (K Muralidharan MP) നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ (Anavoor Nagappan). ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാം. അക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞ് അറിഞ്ഞിട്ടുണ്ടെന്നും ആനാവൂർ നാ​ഗപ്പൻ പരിഹസിച്ചു. മേയർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം നടത്തിയ മുരളീധരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

കെപിസിസി അധ്യക്ഷൻ ആയിരുന്ന കാലത്ത് ഇന്ദിരാഭവനിൽ മുരളീധരൻ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണി പാട്ടിന്റെ ഈരടികൾ. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും ആനാവൂർ വിമർശിച്ചു. 

 

Also Read: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍

ഇത് കോൺഗ്രസ്സിന്റെ സംസ്ക്കാരമാണ് എന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ മനസിലാക്കണമെന്നും മേയർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ എല്ലാ ജനാധിപത്യവാദികളും പ്രതികരിക്കണമെന്നും ആനാവൂർ നാ​ഗപ്പൻ കൂട്ടിച്ചേർത്തു.

Also Read: Educational Institutions' Vehicles Tax: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി; ആന്റണി രാജു

കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ ആര്യാ രാജേന്ദ്രന്റെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണെന്ന മുരളീധരന്റെ പ്രസ്താവനയാണ് വിവാദമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News