Anupama Baby Missing| അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു

കേസിൽ കുറ്റക്കാരായവർക്കെതിരെ  നടപടി വേണമെന്നും കേസിൽ മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 01:16 PM IST
  • കേസിൽ കുറ്റക്കാരായവർക്കെതിരെ നടപടി വേണമെന്നും കേസിൽ മുന്നോട്ട് പോകുമെന്നും അനുപമ
  • അച്ഛനടക്കമുള്ളവരെ കേസിൽ ശിക്ഷിക്കണമെന്നും അനുപമ
  • കേസിൽ വിശദമായ വാദം കേൾക്കും
Anupama Baby Missing| അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു

തിരുവനന്തപുരം: വിവാദനമായ എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് തുടർ നടപടികൾക്ക് സ്റ്റേ. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ നവംബർ ഒന്നിന് കോടതി വിശദമായ വാദം കേൾക്കും.

കേസിൽ കുറ്റക്കാരായവർക്കെതിരെ  നടപടി വേണമെന്നും കേസിൽ മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനടക്കമുള്ളവരെ കേസിൽ ശിക്ഷിക്കണമെന്നും അനുപമ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ആന്ധ്രാപ്രദേശിലെ ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് സൂചനയുള്ളത്. കുഞ്ഞിനെ എങ്ങിനെ തിരിച്ചെത്തിക്കുമെന്നതാണ് ഇനി പരിശോധിക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News