Road Accident: ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

Kannur Accident: കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2024, 09:40 AM IST
  • ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
  • കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്
  • സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്
Road Accident: ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 

Also Read: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞു

കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.  പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്. 

Also Read: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...

ഉടൻതന്നെ ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലന്‍സ് തകര്‍ന്നുവെന്നാണ് റിപ്പോർട്ട്. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോഅലർട്ട്!

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

Also Read: ജന്മാഷ്ടമിയിൽ മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകരം രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും 29 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  ആഗസ്റ്റ് 27 വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News