ജോലി വാഗ്ദാനം ചെയ്ത് കെ സുധാകരന്റെ മുൻ ഡ്രൈവർ 15 ലക്ഷം തട്ടിയതായി പരാതി

K Sudhakaran's former driver extorted 15 lakhs by offering a job: ഇത്ര വർഷമായിട്ട് മകൾക്ക് ജോലിയും കിട്ടിയില്ല പൈസയെ കുറിച്ച് ചോദിക്കുമ്പോൾ പ്രശാന്ത് ഫോൺ എടുക്കുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 10:19 PM IST
  • സുധാകരനെതിരായ വിജിലൻസ് കേസിലെ പരാതിക്കാരനാണ് പ്രശാന്ത് ബാബു.
  • പ്രശാന്ത് പറഞ്ഞു ഇത് പ്രകാരമാണ് ആദ്യം 15 ലക്ഷം രൂപ നൽകിയത്.

മകൾക്ക് ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് കെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 15 ലക്ഷം തട്ടിയെടുത്തുന്ന പരാതിയുമായി കണ്ണൂർ സ്വദേശിനി. 2018 ലാണ് പണം നൽകിയതെന്നും പ്രശാന്ത് ഭീഷണിപ്പെടുത്തി എന്നും സത്യവതി ആരോപിച്ചു. സുധാകരനെതിരായ വിജിലൻസ് കേസിലെ പരാതിക്കാരനാണ് പ്രശാന്ത് ബാബു.

 മൊറാഴ സ്കൂളിൽ ഒരു ടീച്ചറുടെ വേക്കൻസി ഉണ്ടെന്നും,അത് ശരിയാക്കണമെങ്കിൽ സ്കൂളിലുള്ളവർക്ക് ഡൊണേഷൻ ആയി കുറച്ചു പൈസ കൊടുക്കണമെന്നും. പ്രശാന്ത് പറഞ്ഞു ഇത് പ്രകാരമാണ് ആദ്യം 15 ലക്ഷം രൂപ നൽകിയത്.

എന്നാൽ ഇത്ര വർഷമായിട്ട് മകൾക്ക് ജോലിയും കിട്ടിയില്ല പൈസയെ കുറിച്ച് ചോദിക്കുമ്പോൾ പ്രശാന്ത് ഫോൺ എടുക്കുന്നില്ല എന്നും. ജോലിയെക്കുറിച്ച് പണത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ല എന്നുമാണ് സത്യവതി ആരോപിക്കുന്നത്. തനിക്ക് ആ പണം തിരിച്ചു കിട്ടണം എന്നും ഒരുപാട് ആവശ്യങ്ങളുണ്ട് എന്നുമാണ് ഇപ്പോൾ ഇവരുടെ ആവശ്യം.

 

Trending News