Lakshadweep : ലക്ഷദ്വീപ് നിവാസികളും അഡ്മിനിസ്ട്രേറ്ററും തമ്മിലുള്ള ദ്വീപ് നിവാസികൾ പ്രശ്നത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്നും അത് ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്നതാണെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലയെന്നും മുഖ്യമന്ത്രി അറിയിച്ചു.ലക്ഷദ്വീപും കേരളവുമായി ദീർഘകാലമായി നല്ല ബന്ധത്തിലുള്ളതാണ്. ഒരു ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. നമ്മുടെ പോർട്ടുകളുമായി വലിയ ബന്ധമാണ് അവർക്കുള്ളത്. പരസ്പര സഹകരണത്തിലൂന്നിയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ടെന്നും അത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാർത്തകളിൽ കാണുന്നതെന്നും മുഖ്യമന്ത്രി തന്റെ, ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ALSO READ : ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ
സങ്കുചിത താത്പ്പര്യങ്ങൾക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകൾ എടുക്കുന്നത്. അത് തീർത്തും അപലപനീയമാണ്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
ALSO READ : Pinarayai Vijayan birthday :പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ
കേരളത്തിൽ നിന്നുള്ള വിവിധ രാഷ്ട്രീയ സാംസ്കാരിക്ക സാമുധായകൻ പ്രവർത്തകർ ദ്വീപ് നിവാസകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇത്രയും നാളുകളായ കാണാത്ത നിയമങ്ങളാണ് അഡ്മിനിസ്ട്രേറ്റരായി പ്രഫുൽ പട്ടേൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നാണ് ദീപ് നിവാസികൾ ആരോപിക്കുന്നത്. കന്നുകാലി കശാപ് നിയമം, ഗുണ്ടാ ആക്ട് നിയമം, മദ്യപാനം അനുവദിക്കൽ, ഡയറി നിർമാണത്തിന് വിലക്ക്, താൽക്കാലിക ജീവനക്കാരെ പിരിച്ച് വിടൽ തുടങ്ങിയ കാര്യങ്ങളാണ് ഈ അഡ്മിനിസ്ട്രറ്റർ നടത്തുന്നതെന്ന് ദീപ് നിവാസികൾ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA