ഒരു കുടക്കീഴിൽ ആകാശ സൈക്കിളിങ്ങും മ്യൂസിക്കൽ ഫൗണ്ടേനും, എയർഫോഴ്സ് മ്യൂസിയവും; ആക്കുളത്തെ അഡ്വഞ്ചർ പാർക്കിലുണ്ട് ഉല്ലാസവും സാഹസികതയും

പാർക്കിൽ ഒരുക്കിയിട്ടുള്ള മ്യൂസിക്കൽ ഫൗണ്ടൈൻ പ്രധാന ആകർഷണമാണ്. പാട്ടിനൊപ്പം വിവിധ നിറങ്ങളിലായി നൃത്തം ചെയ്യുന്ന ജലധാരക്കൊപ്പം ലേസർ ഷോയും ചേർന്ന പാക്കേജിന് 100 രൂപ നൽകിയാൽ മതി. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 01:10 PM IST
  • പാർക്കിൽ ഒരുക്കിയിട്ടുള്ള മ്യൂസിക്കൽ ഫൗണ്ടൈൻ പ്രധാന ആകർഷണമാണ്
  • 350 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിട ക്രമീകരണം മ്യൂസിക്കൽ ഫൗണ്ടൈനിലുണ്ട്
  • സംസ്ഥാനത്തെ ആദ്യ സിനി കഫേയും ഒരുങ്ങുന്നത് ഇവിടെയാണ്
ഒരു കുടക്കീഴിൽ ആകാശ സൈക്കിളിങ്ങും മ്യൂസിക്കൽ ഫൗണ്ടേനും, എയർഫോഴ്സ് മ്യൂസിയവും; ആക്കുളത്തെ അഡ്വഞ്ചർ പാർക്കിലുണ്ട് ഉല്ലാസവും സാഹസികതയും

തിരുവനന്തപുരം: ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര പാർക്ക് വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകി ടൂറിസം വകുപ്പ്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ വിനോദസഞ്ചാര പാർക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതുവത്സര ദിനം വരെ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് നൽകി തുടങ്ങി. പാർക്കിലെ മുഖ്യ ആകർഷണമായ ആകാശ സൈക്കിളിങ്ങ്, മ്യൂസിക്കൽ ഫൗണ്ടേൻ, എയർഫോഴ്സ് മ്യൂസിയം എന്നിവ സന്ദർശിക്കാൻ ഇതിനോടകം തന്നെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി.

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വിനോദ സഞ്ചാര പാർക്കിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പരിശോധനകൾ പൂർത്തിയാക്കിയാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. ഉല്ലാസവും സാഹസികതയും ഒരുപോലെ വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുകയാണ് പാർക്ക് കൊണ്ടുള്ള ടൂറിസം വകുപ്പിന്റെ ലക്ഷ്യം. പാർക്കിൽ ഒരുക്കിയിട്ടുള്ള മ്യൂസിക്കൽ ഫൗണ്ടൈൻ പ്രധാന ആകർഷണമാണ്. പാട്ടിനൊപ്പം വിവിധ നിറങ്ങളിലായി നൃത്തം ചെയ്യുന്ന ജലധാരക്കൊപ്പം ലേസർ ഷോയും ചേർന്ന പാക്കേജിന് 100 രൂപ നൽകിയാൽ മതി. 350 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിട ക്രമീകരണം മ്യൂസിക്കൽ ഫൗണ്ടൈനിലുണ്ട്.

സംസ്ഥാനത്തെ ആദ്യ സിനി കഫേയും ഒരുങ്ങുന്നത് ഇവിടെയാണ്. സിനിമ ചർച്ചകൾക്കും സംവാദങ്ങൾക്കും ഇനിമുതൽ പാർക്കിൽ അവസരമുണ്ടാകും. ബോട്ട് ക്ലബ്ബിലും ആക്കുളം ടൂറിസ്റ്റ് വില്ലേജിലുമാണ് സിനിമാ സൗഹൃദ കഫെ എന്ന പുത്തൻ ആശയം ടൂറിസം വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. 350 ഓളം പേർക്കിരിക്കാവുന്ന ഇൻഡോർ തിയേറ്റർ, സിനിമ ലൈബ്രറി, ന്യൂതന സംവിധാനത്തിലുള്ള റെസ്റ്ററൻറ്റുകൾ, സിമ്മിംഗ് പൂൾ ഫ്ലോട്ടിങ് ബെഡ് എന്നിവയും അഡ്വഞ്ചർ പാർക്കിന് മാറ്റ് കൂട്ടുന്നുണ്ട്.അഡ്വഞ്ചർ ടൂറിസം അക്ഷരാർഥത്തിൽ നടപ്പിലാക്കുന്നത് ഇങ്ങനെ.100 മീറ്ററോളം റോപ്പിൽ സഞ്ചരിക്കാവുന്ന സിപ്പ് ലൈൻ, ബലൂൺ കാസിൽ, ബർമ ബ്രിഡ്ജ്, ബാംബൂ ലാഡർ, ചിൽഡ്രൻസ് പാർക്ക്, സൈക്ലിങ്, ടീം ബിൽഡ് ഗെയിംസ് തുടങ്ങി വ്യത്യസ്തമായ പാക്കേജുകളാണ് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. പാർക്കിന്റെ വികസന പ്രവർത്തനങ്ങൾ നടന്നതാകട്ടെ വിനോദസഞ്ചാര വകുപ്പിന്റെയും ടൂറിസം ക്ലബ്ബിന്റെയും ഡിടിപിസിയുടെയും നേതൃത്വത്തിലുമാണ്.

പാർക്കിൽ എത്തുന്ന ജനങ്ങൾ മികച്ച പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച്, തലസ്ഥാന നഗരവാസികൾക്ക് ഒരേസമയം ഉല്ലാസവും സാഹസികതയും വിനോദവും ഒരുക്കുന്നതാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിച്ചിട്ടുള്ള പുതിയ അഡ്വഞ്ചർ പാർക്ക്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News