കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. വിമാനത്തിൽ നിന്ന് രൂക്ഷ ഗന്ധം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10:30 ന് പുറപ്പെട്ട വിമാനമാണ് 11:30 ഓടെ അടിയന്തിരമായി തിരിച്ചിറക്കിയത്.
''ചില യാത്രക്കാര്‍ ക്യാബിനില്‍ രൂക്ഷ ഗന്ധം ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് IX 411 ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങി. എഞ്ചിനീയറിംഗ് ടീമിന്റെ പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ പുകയോ അല്ലെങ്കില്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയോ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. വിമാനത്തില്‍ ഉള്ളിയും പച്ചക്കറികളും ഉള്ളതിനാല്‍ അതില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 05:14 ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാര്‍ക്കായി പുറപ്പെടാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു.'' അധികൃതർ അറിയിച്ചു.
ALSO READ: Air India: നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്പ്രസിൽ പുക, വിമാനം തിരിച്ചിറക്കി
കത്തുന്ന പോലുള്ള രൂക്ഷ ഗന്ധം വിമാനത്തിനുള്ളിൽ ഉണ്ടായതാണ് ആശങ്കയ്ക്ക് കാരണമായത്. ഇതേ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഏതാണ്ട് അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു വിമാനത്തിനുള്ളിൽ കത്തുന്ന പോലുള്ള രൂക്ഷ ഗന്ധം നിറഞ്ഞത്. വിമാനത്തിൽ 170 യാത്രക്കാരുണ്ടായിരുന്നു. ഇവരെ ദുബൈയിൽ നിന്ന് വന്ന മറ്റൊരു വിമാനത്തിൽ യാത്രയാക്കി. തുടർന്ന് തിരിച്ചയിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന നടത്തി. എഞ്ചിനീയറിംഗ് ടീമിന്റെ പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ പുകയോ അല്ലെങ്കില്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയോ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...