എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറ ഉണ്ടായിരുന്നതായി പരാമർശമുള്ളത്. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബത്തിൻ്റെ ആശങ്ക കൂടുതൽ ശക്തമാകുകയാണ്.
അതേ സമയം, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലോ എഫ്ഐആറിലോ രക്തക്കറയെ പറ്റി പരാമർശമില്ല. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരത്തിൽ പരിക്കുകളില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലം. പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അപമാനിച്ചതിന്റെ മാനസിക വിഷമത്തിലാണ് നവീൻ ആത്മഹത്യ ചെയ്തതെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നുമാണ് സിബിഐ അന്വേഷണത്തെ എതിർത്ത് കൊണ്ട് സർക്കാർ കോടതിയെ അറിയിച്ചത്.
Read Also: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ!
ഒക്ടോബർ 15ന് രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് ബന്ധുക്കൾ കണ്ണൂരിൽ എത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് കഴിഞ്ഞിരുന്നു.
പരിയാരം മെഡിക്കൽ കോളേജിലാണ് മൃതദേഹ പരിശോധന നടത്തിയത്. എന്നാൽ മൃതദേഹ പരിശോധന പരിയാരത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ഡി.സി.പി.യോട് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭർത്താവും, കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് ബന്ധുക്കൾ വിയോജിപ്പ് അറിയിച്ചത്.
കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു ഡി.സി.പിയുടെ മറുപടി. അപ്പോഴേക്കും പരിശോധന തുടങ്ങിയിരുന്നു. ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്നും കളക്ടർ ബന്ധുക്കൾക്ക് ഉറപ്പുനൽകി. പോലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.