നടൻ ബാബു രാജ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ശ്വേതാ മേനോന്‍. ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നും അതില്‍ ജൂനിയർ സീനിയർ വ്യത്യാസമില്ലെന്നും നടി വ്യക്തമാക്കി. ബാബു രാജ് ശാരീരികമായി ഉപദ്രവിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടിയുടെ പരാമര്‍ശം.
നിലവിൽ സംഘടനയുടെ ആക്ടിങ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് ബാബു രാജ്. ലൈംഗികാരോപണത്തെ തുടർന്ന് സിദ്ദിഖ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് പകരക്കാരനായി ബാബു രാജിനെ ചുമതലപ്പെടുത്തിയത്. ആ സ്ഥാനം ഒഴിയണമെന്നാണ് ശ്വേതാ മേനോന്റെ ആവശ്യം.
Read Also: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഞാനിപ്പോള്‍ അമ്മയുടെ ഭാരവാഹി അല്ല. ആരോപണത്തെ തുടർന്ന് രാജി വച്ച സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോള്‍ മാറി നില്‍ക്കുന്നതാണ് ഉചിതം. നിയമത്തെ ബഹുമാനിക്കണമെന്നും ശ്വേതാ മേനോൻ പറഞ്ഞു.
താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബാബുരാജ് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് തടയുന്നതെന്ന് അത് പറഞ്ഞ ആളോട് ചോദിക്കണമെന്നും ഒരാളുടെമേല്‍ സംശയമുണ്ടെങ്കില്‍ ആ പേര് പറയണമെന്നും നടി പറഞ്ഞു. പേര് പറഞ്ഞാലേ കാര്യത്തിന് ഗൗരവമുണ്ടാകൂ. ആണിനും പെണ്ണിനും ഒരേ നിയമമാണെന്നും നടി പറഞ്ഞു.
ബാബു രാജ് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ജൂനിയർ ആർട്ടിസ്റ്റ് തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ബാബു രാജിനെ പരിചയമുണ്ടായിരുന്നു. ഒരു സഹോദരനെ പോലെയാണ് കണ്ടത്. സിനിമ പ്രവര്‍ത്തകര്‍ വീട്ടിലുണ്ടെന്ന് പറഞ്ഞാണ് ആലുവയിലെ വീട്ടില്‍ വിളിപ്പിച്ചത്. എന്നാൽ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അവിടെ വച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.
എന്നാല്‍ അമ്മ സംഘടനയ്ക്കും തനിക്കുമെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ബാബു രാജ് പ്രതികരിച്ചു.
താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതിന്റെ പിന്നിൽ കുറേ സിനിമക്കാരുണ്ടെന്നും നടൻ പറഞ്ഞു. ശബ്ദം കേട്ടിട്ട് തന്റെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയാണെന്ന് തോന്നുന്നതായും നടൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്