Kochi : മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ (Actress Padmapriya) . സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്ന് (Survivor) പറയുന്നത് വെറുതെയാണെന്ന് നടി പറഞ്ഞു. ദിലീപിനെതിരെയുള്ള കേസിനെ (Dileep Case) തുടർന്ന് പുറത്ത് പോയ എല്ലാവരെയും ഉപാധികളില്ലാതെ തിരിച്ചെടുത്താൽ ഈ പറയുന്നതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കാമായിരുന്നുവെന്നും പത്മപ്രിയ പറഞ്ഞു.
നിലവിൽ അമ്മയിൽ നിന്ന് പുറത്ത് പോയവർക്ക് തിരികെ അംഗത്വം നൽകാൻ വീണ്ടും അംഗത്വ അപേക്ഷ നൽകണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങൾ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളായ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, , സംവിധായിക അഞ്ജലി മേനോന്‍, നടി പാര്‍വതി, പത്മപ്രിയ, ഗായിക സയനോര എന്നിവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി പത്മപ്രിയ.
ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
അതേസമയവും അതിജീവിതക്കൊപ്പമുണ്ടെന്ന് പറയുന്നവർ സിനിമ മേഖലയിലെ പ്രമുഖരുടെ പ്രൊഡക്ഷന്‍ ഹൗസുകളില്‍ കംപ്ലെയിന്റ് സെല്ലുണ്ടോഎന്ന കൂടി അന്വേഷിക്കണമെന്ന് നടി പാർവതി തിരുവോത്ത് ആവശ്യപ്പെട്ടു. മീഡിയ വണിനോടാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്. ഈ കാര്യത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ പ്രൊഡക്ഷൻ കമ്പനികൾ നടപടികൾ സ്വീകരിക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറഞ്ഞു. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി കാര്യക്ഷമം അല്ലെന്ന് മനസിലാക്കുന്നുവെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA