കൊച്ചി: ദിലീപിന്റെ അഭിഭാഷകൻ ബി. രാമന്‍പിള്ളക്കെതിരെ പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ ആണ് രാമൻപിള്ളയ്ക്കെതിരെ അതിജീവിത പരാതി നൽകിയത്. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നാണ് അതിജീവിതയുടെ പരാതി. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ടിൽ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്നാണ് ക്രൈംബ്രഞ്ച് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് ഇ-മെയിൽ വഴി നൽകിയ പരാതിയില്‍ പറയുന്നത്. അഡ്വക്കേറ്റ് പി രാമൻപിള്ള, ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം അതിജീവിത നൽകിയ പരാതി ഔദ്യോഗികമല്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. പരാതി നൽകിയത് ഇ-മെയിലായാണെന്നും പരാതി അന്വേഷിക്കണമെങ്കിൽ ഫീസ് അടച്ച് പരാതി നൽകണമെന്നും ബാർ കൗൺസിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...