Actress Attack: ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞിട്ട് കാര്യമില്ല, വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്ന് കോടതി

ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല ദൃശ്യങ്ങൾ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ തന്നോട് ചോദിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 12:50 PM IST
  • മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കൂടുതൽ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു
  • മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി ഇന്ന് അന്വേഷണ സംഘം ഫൊറന്‍സിക് ലാബില്‍നിന്ന് വാങ്ങും
  • മുദ്രവച്ച കവറില്‍ തിങ്കളാഴ്ച വിചാരണക്കോടതിയില്‍ സമർപ്പിക്കും
Actress Attack: ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞിട്ട് കാര്യമില്ല, വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്ന് വിചാരണക്കോടതി. ടവർ ലൊക്കേഷൻ പരിശോധിച്ചാൽ എളുപ്പത്തിൽ ആളെ കണ്ടെത്താനാകില്ലേ എന്നും തുടരന്വേഷണം എവിടെവരെയായി എന്നും കോടതി ചോദിച്ചു.

ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല ദൃശ്യങ്ങൾ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ തന്നോട്ട് ചോദിച്ചിരുന്നു. എനിയ്ക്ക് കാണേണ്ട എന്നാണ് താൻ പറഞ്ഞതെന്നും വിചാരണ കോടതി ജഡ്ജി ചോദിച്ചു.ഇലക്ട്രോണിക് ഡിവൈസുകൾ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറൻസിക് ലാബ് അധികൃതരും മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റെതോ? ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

അതേസമയം കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണത്തിന് സമയം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കൂടുതൽ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യംചെയ്യണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. മുൻ ഡിജിപിയുടെ വെളിപ്പെടുത്തലുകൾക്ക് എന്ത് പ്രസക്തിയുണ്ടെന്നാണ് കോടതി ചോദിച്ചത്.നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി ഇന്ന് അന്വേഷണ സംഘം ഫൊറന്‍സിക് ലാബില്‍നിന്ന് വാങ്ങും. ഇവ മുദ്രവച്ച കവറില്‍ തിങ്കളാഴ്ച വിചാരണക്കോടതിയില്‍ സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News