നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. ആലുവ പോലിസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
കേസിലെ തുടർ അന്വേഷണത്തിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്.
നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ വിഐപിയെ കണ്ടെത്താൻ ഉൾപ്പെടെ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ശരത്ത് തന്നെയാണ് കേസിലെ വിഐപിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
കേസിലെ തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും അത് ദിലിപും സുഹൃത്തുക്കളും പരിശോധിച്ചതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ പലതവണ കണ്ടതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ശരത് കൈമാറിയ ദൃശ്യങ്ങള്‍ പിന്നീട് നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി. തെളിവ് നശിപ്പിച്ചതിന് നേരത്തെ രണ്ട് അഭിഭാഷകരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...