Keerikkadan Jose: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു

Actor Mohanraj Passed Away: കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2024, 08:08 PM IST
  • കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് മോഹൻരാജ്
  • കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്
Keerikkadan Jose: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു

തിരുവനന്തപുരം: നടൻ മോഹൻരാജ് (69) അന്തരിച്ചു. കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് മോഹൻരാജ്. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കിരീടമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്. പിൻകാലത്ത് കീരിക്കാടൻ ജോസ് എന്ന പേരിലാണ് കൂടുതലും അദ്ദേഹം അറിയപ്പെട്ടതും. കാഞ്ഞിരംകുളം സ്വദേശിയായ സുകുമാരൻ നാടാരുടെയും പങ്കജാക്ഷിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു മോഹൻരാജ്.

കിരീടം എന്ന ഒരൊറ്റ സിനിമ കൊണ്ടാണ് മലയാളി മനസ്സുകളിൽ മോഹൻരാജ് കീരിക്കാടൻ ജോസ് ആയി മാറിയത്. പാർക്കിൻസൺസ് അസുഖബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഉഷ മോഹൻ ആണ് ഭാര്യ. മക്കൾ- ജേഷ്‌മ, കാവ്യ. ചെന്നൈയിൽ നിന്ന് കുടുംബം എത്തുന്ന മുറയ്ക്ക് നാളെ വൈകിട്ടോടുകൂടി വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News