കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻറെ ജാമ്യ ഹർജി വിചാരണ ആരംഭിച്ചു.കസ്റ്റഡിയിൽ ആവശ്യം ഇല്ല എന്ന് പറയാനാവുമോ എന്ന് കോടതി പ്രതിഭാഗത്തിനോട് ചോദിച്ചു . ഒരാൾ ഒരു വീട്ടിലിരുന്ന് പറഞ്ഞ കാര്യത്തിന് എന്താണ് പ്രസക്തിയെന്നും അതിൽ എന്ത് തെളിവാണ് ഹാജരാക്കൻ ഉള്ളതെന്നും പ്രോസിക്യൂഷനോട് ജാമ്യ ഹർജിൽ വാദം കേൾക്കവെ കോടതി ആരാഞ്ഞു.
അതേസമയം കേസിൽ ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കണമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ
1. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് അതീവ ഗുരുതരമാണ്
2. വെറുതേ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചന ആകുമോ
3.പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണ മെന്നും കോടതി
4. കേസ് അന്വേഷിക്കേണ്ട് പോലീസാണ് അതിന് അവർക്ക് അധികാരമുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...