Kasargod : കാസർഗോഡ് റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ഉയർത്തിയ പതാക തലത്തിരിഞ്ഞ് പോയ സംഭവത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. എ ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ആണ് റിപ്പോർട്ട്.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തല നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ എഡിഎം ലാന്‍റ് റവന്യൂ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്.
മന്ത്രി അഹമ്മദ് ദേവർ കോവിലാണ് പതാക ഉയർത്തിയത്. മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് ഗാർഡ് ഓഫ് ഓണറും കഴിഞ്ഞതിന് ശേഷമാണ് തിരിച്ചാണ് പതാക ഉയർത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. മാധ്യമ പ്രവർത്തകരാണ് പതാക ഉയർത്തിയതിലെ തെറ്റ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്.
തെറ്റ് അധികൃതരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പതാക താഴ്ത്തി വീണ്ടും ശരിയായ രീതിയിൽ ഉയർത്തി. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവർ സന്നിഹിതരായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രി അഹമ്മദ് ദേവർകോവിലിന് നേരെ കരിങ്കൊടി കാണിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...