Breaking | കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് പേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

രക്ഷാപ്രവർത്തനത്തിന് ഇടയിൽ ഒരു ഫയർ ഫോഴസ് ഉദ്യോ​ഗസ്ഥൻ കുഴഞ്ഞ് വീണു

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 02:47 PM IST
  • ദുരന്തത്തിന് കാരണം കിണറിന് അടിയിലെ വിഷവാതകമാണെന്നാണ് പ്രാഥമിക നി​ഗമനം
Breaking | കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് പേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം. കിണർ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ കുടുങ്ങിയ നാലാമത്തെ ആൾ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ മൂന്ന് പേർക്കും ജീവനുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ കൊല്ലം ഫയർ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണ്. നാലാമത്തെ ആളേയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്. 

ശിവപ്രസാദ് എന്ന വാവ ,സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ വാവ, സോമരാജൻ എന്നിവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ ആഴമുള്ള കിണർ ശുചീകരിക്കാൻ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാൾക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേർ രക്ഷിക്കാൻ ഇറങ്ങി. ഇവരിൽ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയായതിനാൽ പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാൻ സാധിച്ചെങ്കിലും മൂന്ന് ജീവനുകൾ നഷ്ടമാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News