Road Accident: പേരൂർക്കട വഴയിലയിൽ വാഹനമിടിച്ച് രണ്ട് മരണം

Accident: പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.  പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 09:03 AM IST
  • പേരൂർക്കട വഴയിലയിൽ വാഹനമിടിച്ച് രണ്ട് പേർ മരിച്ചു
  • ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരായിരുന്നു മരിച്ചത്
  • ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്
Road Accident: പേരൂർക്കട വഴയിലയിൽ വാഹനമിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ വാഹനമിടിച്ച് രണ്ട്  പേർ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരായിരുന്നു മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. 

Also Read: ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ഇടത് സ്ഥാനാർത്ഥിയുമായ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.  പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലാക്കിയെങ്കിലും അവർ അറിഞ്ഞിരുന്നില്ല ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന വിവരം.   

Also Read: Mizoram Assembly Election Result 2023 live: മിസോറാമിൽ ഭരണകക്ഷി തുടരുമോ? തിരഞ്ഞെടുപ്പ് ഫലം തത്സമയം

ശേഷം ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയിൽ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് തന്നെ ഇവർ മരണമടഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News