തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി. ഇത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം കൊണ്ടുവരുമെന്നും, വിദേശ സർവകലാശാലകൾ എത്തുന്നതോടെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കില്ല എന്ന ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും എബിവിപി വ്യക്തമാക്കി.
വിദേശ സർവകലാശാലകൾ കൊണ്ടുവരുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം നിലവാരമില്ലാത്ത സർവ്വകലാശാലകൾ സംസ്ഥാനത്ത് അംഗീകരിക്കരുത്.വിദ്യാർത്ഥികൾക്കിടയിൽ വിവേചനം പാടില്ല സാധാരണക്കാർക്കും താങ്ങാൻ ആവുന്ന തരത്തിലുള്ള കോഴ്സുകൾ ആയിരിക്കണം. ഇവിടെയുള്ള വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാർത്ഥികളുടെ പലായനം തടയാനും അതുവഴി മസ്തിഷ്ക ചോർച്ച തടയാനും കഴിയുമെന്നുമാണ് എബിവിപിയുടെ നിരീക്ഷണം.
വിദേശ സർവകലാശാലകളിലെ വിദ്യാഭ്യാസം തുടക്കത്തിൽ, വിദ്യാർത്ഥികളിൽ വലിയ അഭിനിവേശം സൃഷ്ടിക്കും. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എബിവിപി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy