Stray Dog Attack: പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം ഇന്ന്

Stray Dog Attack: പേവിഷ വാക്‌സിൻ ഗുണനിലവാരത്തിലെ ആശങ്ക അകറ്റാൻ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വാക്‌സിൻ വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Sep 7, 2022, 08:27 AM IST
  • പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
  • റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും
  • 12 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ
Stray Dog Attack: പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം ഇന്ന്

പത്തനംതിട്ട: Stray Dog Attack: പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. അതേസമയം കുട്ടിയുടെ മരണം ചികിത്സാ പിഴവാണെന്ന് കുടുംബം ആരോപിച്ചതോടെ പ്രതിപക്ഷ സമരം ശക്തമാവുകയാണ്.

Also Read: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു

പേവിഷ വാക്‌സിൻ ഗുണനിലവാരത്തിലെ ആശങ്ക അകറ്റാൻ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വാക്‌സിൻ വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.  മാത്രമല്ല വാക്‌സിൻ വീണ്ടും പരിശോധനയ്ക്ക് അയക്കാൻ കെഎംഎസ്‍സിഎലിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.  വാക്സിൻ ഗുണനിലവാരത്തിലെ പ്രശ്നമാണോ വാക്സിൻ എടുത്തിട്ടും ഉണ്ടാകുന്ന മരണങ്ങൾക്ക് കാരണം എന്നതെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര മരുന്ന് ലാബിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞാണ് സംസ്ഥാനത്തേക്ക് അയക്കുന്നത്  ഇതിൽ സംശയം ഉയർന്നതിനാലാണ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച്  വീണ്ടും പരിശോധനയ്ക്ക് ആവശ്യപ്പെടുന്നത്. 

Also Read: രാജവെമ്പാലയെ കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

കഴിഞ്ഞ 13 ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനാണ്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. ഇതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News