ഇടുക്കി: അടിമാലി വാളറ ആറാം മൈലില്‍ യുവാവ് ദേശീയ പാതയില്‍ നിന്നും പാതയോരത്തെ കൊക്കയിലേക്ക് വീണ് മരിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അടിമാലിയില്‍ താമസിച്ച് വന്നിരുന്ന സുബിനാണ് മരണപ്പെട്ടത്.
അടിമാലി വാളറ ആറാം മൈലില്‍ പാതയോരത്തു നിന്നും സുബിൻ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അടിമാലി ഭാഗത്തു നിന്നും എത്തിയ ബസിലായിരുന്നു സുബിന്‍ ആറാം മൈലില്‍ വന്നിറങ്ങിയത്. ഇയാള്‍ പാതയോരത്തെ കല്‍ക്കെട്ടിന് സമീപം നില്‍ക്കുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ യുവാവിനെ കാണാതായി. പിന്നീട് പ്രദേശവാസികള്‍ ഈ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് കല്‍ക്കെട്ടിന് താഴേക്ക് വീണു കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് പ്രദേശവാസികളും മറ്റും ചേര്‍ന്ന് ഇയാളെ ശ്രമകരമായി മുകളില്‍ എത്തിക്കുകയും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ
കാർ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിവസം തന്നെ ടൂ വീലർ മോഷണം; പ്രതി പിടിയിൽ
പാലോട് : തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് വാഹനങ്ങൾ മോഷണം നടത്തുന്നയാളെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ചിതറ മടത്തറ മുല്ലശ്ശേരി കുഴിവിള സ്വദേശി മാങ്കോട് കിഴക്കുഭാഗം ബൗണ്ടർമുക്ക് കൊടിവിളാകത്ത് താമസിക്കുന്ന സംജുവിനെയാണ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശിയുടെ ടൂ വീലർ മോഷണം ചെയ്ത പരാതിയിൽ പാലോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാങ്ങോട് സ്റ്റേഷൻ പരിധിയിൽ നിന്നും കാർ മോഷണം ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി അന്നേ ദിവസമാണ് പാലോട് മോഷണം നടത്തിയത്. പാങ്ങോട്, ആറ്റിങ്ങൽ, ചിതറ, കിളിമാനൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാഹന മോഷണം കേസുകൾ നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി അരുൺ കെ എസ്സിന്റെ നിർദ്ദേശ പ്രകാരം പാലോട് എസ് എച്ച് ഒ അനിഷ്മമാർ, എസ് ഐ ശ്രീനാഥ്. ജി എസ് സി പി ഒ രജിത്ത് രാജ്,സൂരജ്, ഷൈലാബീവി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.