ഹനാനെ അധിക്ഷേപിച്ചവര്‍ ഏറെ; സ്ക്രീന്‍ഷോട്ടുകള്‍ തെളിവുകള്‍

കഷ്ടപ്പെടുന്നവരുടെ നെഞ്ചിലെ തീയേക്കുറിച്ചാണ് പ്രാഥമിക ബോധം വേണ്ടത്. ഹനാനെ അധിക്ഷേപിച്ചതിലൂടെ തോറ്റ് പോകുന്നത് മനുഷ്യരും മനുഷ്യത്വവും തന്നെയാണ്.

Last Updated : Jul 28, 2018, 01:12 PM IST
ഹനാനെ അധിക്ഷേപിച്ചവര്‍ ഏറെ; സ്ക്രീന്‍ഷോട്ടുകള്‍ തെളിവുകള്‍

പജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല.

ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ഹനാനെ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് നൂറുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഒരു നൂറുദ്ധീന്‍ മാത്രമല്ല, ആയിരം 'നൂറുദ്ധീന്‍മാര്‍' ഇനിയും പിടിയിലാകാനുണ്ടെന്നും എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനിന് രൂപം നല്‍കിക്കഴിഞ്ഞു.

കഷ്ടപ്പെടുന്നവരുടെ നെഞ്ചിലെ തീയേക്കുറിച്ചാണ് പ്രാഥമിക ബോധം വേണ്ടത്. ഹനാനെ അധിക്ഷേപിച്ചതിലൂടെ തോറ്റ് പോകുന്നത് മനുഷ്യരും മനുഷ്യത്വവും തന്നെയാണ്.

സ്ത്രീകളെക്കുറിച്ച് അന്തസ്സായി ചിന്തിക്കാൻ കഴിയാത്ത എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നാണ് വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം.

Source Facebook

കേട്ടാലറയ്ക്കുന്ന ഭാഷ പ്രയോഗിച്ചിരിക്കുന്നതിനാലാണ് ചിലയിടങ്ങളില്‍ ചുവപ്പ് മഷികൊണ്ട് അടയാളപ്പെടുത്തേണ്ടിവന്നത്. 

Trending News