Crime: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊന്നു

differently-abled girl child killed in Trivandrum: ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്കയാണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 06:17 PM IST
  • അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.
  • പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കിണറിൽ കണ്ടെത്തി.
  • ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡി.ൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Crime: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊന്നു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. 

ഇന്ന് രാവിലെ അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കിണറിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വ രാവിലെ അർബുദ രോഗിയായ ഭർത്താവിനെ ബന്ധുക്കൾ സ്കാനിം​ഗിനായി ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. മടങ്ങി എത്തിയപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസിൽ വിവരം അറിയിച്ചു.  

ALSO READ: അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ

പോലീസ് നിർദേശം അനുസരിച്ച് വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും വീടിനുള്ളിൽ ആരുമില്ലായിരുന്നു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിൽ ആത്മഹത്യ ചെയ്യാനായി ഷാൾ കുരുക്കിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് വീടും പരിസരവും പരിശോധിച്ചു എങ്കിലും ഇരുവരെയും കണ്ടെത്തിയില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് അമ്മയായ മിനി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. താൻ മകളെ കിണറ്റിൽ തള്ളിയിട്ടു കൊന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. 

കുടുംബ പ്രശ്നങ്ങളും ഭർത്താവിന്റെയും മകളുടെയും അസുഖങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News