Bus Accident: കോഴിക്കോട് മിനി ബസ് അപകടത്തില്‍പ്പെട്ടു; 9 പേർക്ക് പരിക്ക്

ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി പോലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ച് ടൂറിസ്റ്റ് ടാക്‌സി ജീവനക്കാര്‍ പ്രചിഷേധിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 07:05 AM IST
  • കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപെട്ടത്.
  • തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
  • അതേസമയം ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി പോലീസ് തയാറാകുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
Bus Accident: കോഴിക്കോട് മിനി ബസ് അപകടത്തില്‍പ്പെട്ടു; 9 പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടിയിൽ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപെട്ടത്. തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അതേസമയം ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി പോലീസ് തയാറാകുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് സംഘടിച്ചെത്തിയ ടൂറിസ്റ്റ് ടാക്‌സി ജീവനക്കാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസത്ത് പോലീസിനെതിരെ പ്രതിഷേധിച്ചു. ആശുപത്രിയില്‍വെച്ച് പോലീസ് ഇയാളെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിടാനൊരുങ്ങിയപ്പോൾ തൊഴിലാളികള്‍ ഓട്ടോ തടഞ്ഞിട്ടു.

Also Read: മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവ‍ര്‍ത്തകനെ മ‍ര്‍ദ്ദിച്ചു; പാലക്കാട് പോലീസുകാരൻ അറസ്റ്റിൽ

 

യുവാവിന്റെ മെഡിക്കല്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇയാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News