കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം: എൻഐഎ

സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 06:58 AM IST
  • കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം
  • സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്
  • ഇവർ ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്
കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം: എൻഐഎ

തൊടുപുഴ: സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. 

Also Read: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം നടത്തിയവരുടെ വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു

സംസ്ഥാന പോലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുളളതെന്നാണ് റിപ്പോർട്ട്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഇപ്പോഴുള്ളത്.  കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.  ഇതിനിടയിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുണ്ട്. പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് സംസ്ഥാനത്ത് ഹാർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അന്നേ ദിവസം നടന്ന അക്രമ സംഭവങ്ങളെ കുറിച്ചും അതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രതികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഈ വിവരങ്ങൾ ശേഖരിക്കുമ്പോൾ പോപ്പുല‍ര്‍ ഫ്രണ്ടിൻ്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന. 

Also Read: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

അതേസമയം പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിക്കുകയായിരുന്നു. ഭീകര സംഘടനകളിലേക്കുളള റിക്രൂട്ട്മെൻ്റ്, ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News