Kerala 500 Notes Scattered: ആലുവ - എറണാകുളം ദേശീയപാതയിൽ നോട്ട് മഴ! 500ന്റെ നോട്ടുകൾ വാരിക്കൂട്ടി നാട്ടുകാർ

500 Notes Aluva Ernakulam News: ചൂർണിക്കര കമ്പനിപ്പടിയിൽ ഇന്ന് രാവിലെയാണ് പ്രദേശവാസികളെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് അസാധാരണമായ സംഭവമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 11:56 AM IST
  • ഇന്ന് രാവിലെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്.
  • റോ‍‍ഡിൽ നിറയെ 500ന്റെ നോട്ടുകൾ പറന്നുനടന്നു.
  • സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala 500 Notes Scattered: ആലുവ - എറണാകുളം ദേശീയപാതയിൽ നോട്ട് മഴ! 500ന്റെ നോട്ടുകൾ വാരിക്കൂട്ടി നാട്ടുകാർ

കൊച്ചി: ആലുവ- എറണാകുളം ദേശീയപാതയിൽ നോട്ട് മഴ. 500ന്റെ നോട്ടുകളാണ് ദേശീയപാതയിൽ പറന്നുനടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിയിലാണ് അസാധാരണമായ സംഭവമുണ്ടായത്. 

ഇന്ന് രാവിലെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. റോ‍‍ഡിൽ നിറയെ 500ന്റെ നോട്ടുകൾ പറന്നുനടക്കുന്ന കാഴ്ചയാണ് നാട്ടുകാർക്ക് കാണാനായത്. കണ്ട് നിന്നവർക്ക് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് വന്നവരെല്ലാം നോട്ടുകൾ വാരിക്കൂട്ടി. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. എന്നാൽ, വിശ്വാസ്യത ഉറപ്പിക്കാനായി നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തു. ഇതോടെ നോട്ടുകൾ വ്യാജമല്ലെന്ന് വ്യക്തമായി. ഇതിന് പിന്നാലെ കണ്ടുനിന്നവരും കേട്ടറിഞ്ഞവരുമെല്ലാം എത്തി നോട്ടുകളുമായി മടങ്ങി.

ALSO READ: മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല; കാരണം ഇതാണ്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പോലീസില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് പറന്നതാണോ അതോ മറ്റൊരെങ്കിലും പിന്തുടര്‍ന്നപ്പോള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ തുടങ്ങിയ സംശയങ്ങളാണ് പോലീസിനുള്ളത്. ഇക്കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News