Lok Sabha Election 2024: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

PM Modi In Pathanamthitta: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​കടുത്ത ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 08:19 AM IST
  • ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും
  • ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പത്തനംതിട്ടയിൽ എത്തും
  • ഉച്ചയ്ക്ക് ഒരു മണിക്ക് അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും
Lok Sabha Election 2024: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.  ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പത്തനംതിട്ടയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരു മണിക്ക് അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. 

Also Read: കോൺഗ്രസിനെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് അജയ് കപൂര്‍ ബിജെപിയില്‍!!

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്.  ഇത് മൂന്ന് മാസത്തിനിടെയുള്ള നാലാമത്തെ കേരള സന്ദർശനമാണ്. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.  പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ, പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി, മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ, ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവർ പ്രധാനമന്ത്രിയോടൊപ്പം  വേദിയിലുണ്ടാകും.

Also Read: പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്ക് ഇന്നുമുതൽ

 

 

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​കടുത്ത ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്‌. 

Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

ഇതിനു ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. അവിടെയും  ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയിലെ ബിജെപി റാലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. ഡൽഹിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന പ്രധാനമന്ത്രി  ഹെലിക്കോപ്ടറിലാകും നാഗർകോവിലിലേക്ക് പോകുന്നത്. സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാൽ തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചിട്ടില്ല. 

Also Read: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

 

അടുത്തയാഴ്ച സേലത്തും കോയമ്പത്തൂരിലും പ്രധാനമന്ത്രിക്ക് പൊതുയോഗങ്ങളുണ്ട്.  ഈ വർഷം തമിഴ്നാട്ടിലേക്കും മോദിയുടെ അഞ്ചാം സന്ദർശനമാണ്. പ്രളയസമയത്ത് സംസ്ഥാനത്തെ തിരിഞ്ഞുനോക്കാതിരുന്ന മോദി ഇപ്പോൾ വോട്ടിനായി വരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആരോപിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News