സംസ്ഥാനത്ത് കോവിഡ് മരണം 2223 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 27 പേർക്ക്

951 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Nov 29, 2020, 07:27 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്.
  • സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 524 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് കോവിഡ് മരണം 2223 ആയി;  ഇന്ന് ജീവഹാനി സംഭവിച്ചത് 27 പേർക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5643 പേർക്കാണ്. 4951 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5861 പേർ രോഗമുക്തരായിട്ടുണ്ട്.  

കൊറോണ ബാധമൂലമുള്ള 27 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി , കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍, ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന്‍ ദാമോദരന്‍, ചേര്‍ത്തല സ്വദേശി പത്ഭനാഭന്‍, ഹരിപ്പാട് സ്വദേശി സുധാകരന്‍ , കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ്, മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ , പുത്തന്‍പുരം സ്വദേശിനി മിനി, കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍, ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ, എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി, പള്ളുരുത്തി സ്വദേശിനി മറിയാമ്മ , കോതമംഗലം സ്വദേശി രാമകൃഷ്ണന്‍, കൊമ്പനാട് സ്വദേശി കെ.ആര്‍. സോമന്‍ , തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം, നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു , മുല്ലൂര്‍ക്കര സ്വദേശി മുഹമ്മദ് കുട്ടി, ചാവക്കാട് സ്വദേശിനി നഫീസ, പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍, വരവൂര്‍ സ്വദേശിനി ബീവി, മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു, എടപ്പാള്‍ സ്വദേശി അബൂബക്കര്‍, കാടമ്പുഴ സ്വദേശിനി അയിഷ, കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ്, കുറ്റ്യാടി സ്വദേശിനി പി.സി. സാറ, വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  8  പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 524 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News