തിരുവനന്തപുരം: ട്രിവാൻഡ്രം ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു 75 മണിക്കൂർ സൈക്കിൾ ചവിട്ടി 1000 കിലോമീറ്റര് താണ്ടി ഒരു വ്യത്യസ്‍തമായ യാത്രക്ക് ഒരുങ്ങുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 12 പേരാണ് ഈ യാത്ര തുടങ്ങുന്നത്.
റാൻഡോണിയറിങ് എന്നറിയപ്പെടുന്ന ബിആർഎം എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തമായ ഇത്തരം സൈക്കിൾ യാത്രകൾ കേരളത്തിലും വളരെ പ്രസിദ്ധമാണ്. സാധാരണായിയുള്ള 200 km, 300 km, 400 km, 600km ബിആർഎം റൈഡുകൾക്കു വളരെ അധികം സ്വീകാര്യതയാണ് ഉള്ളത്.
സമയബന്ധിതമായ ഇത്തരം റൈഡറുകൾ നിയന്ത്രിക്കുവാനും കർശനമായി പരിശോധിക്കുവാനായുമായി വഴിയിൽ പരിശോധനാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ ചെക്ക് പോയിന്റുകൾ സമയബന്ധിതമായി മറികടക്കുകയും, 1000 KM 75 മണിക്കൂറിനുള്ളിൽ തരണം ചെയ്യുകയും വേണം.
യാത്രക്കിടയിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളും മറ്റുള്ളവരുടെ സഹായം കൂടാതെ സ്വയം തരണം ചെയ്തു മുന്നോട്ടു പോകുക എന്നുള്ളതാണ് ഇത്തരം യാത്രകളുടെ പ്രത്യേകത. ഇത്തരത്തിൽ വിജയകരമായി ഈ ദൗത്യം പൂർത്തിയാക്കുന്നവർക്ക് മെഡൽ, സർട്ടിഫിക്കറ്റ് മുതലായ അംഗീകാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
തിരുവനന്തപുരത്തെ ആദ്യത്തെ 1000 km ബിആർഎം ആണ് നടക്കാൻ പോകുന്നത്. ട്രിവാൻഡ്രം ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദീർഘദൂര സൈക്ലിംഗ് ഇവൻറ് 12ാം തിയതി വൈകീട്ട് 7 മണിക്ക്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽനിന്നു യാത്ര ആരംഭിച്ചു. പ്രശസ്ത സിനിമാതാരവും മിസ് കേരളയുമായ ഇന്ദു തമ്പി ഉത്ഘാടനം നടത്തി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാത്രി 10 മണിയോടു കൂടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കുന്നതാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽനിന്നു യാത്ര തുടങ്ങി കന്യാകുമാരിയിൽ പോയി തിരിച്ചു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ വഴി എറണാകുളം ചെക്കിങ് പോയിന്‍റിൽ എത്തിച്ചേരും.
Read Also: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132 കിലോ കഞ്ചാവ് പിടികൂടി; 5 പേർ അറസ്റ്റിൽ
അവിടെ നിന്ന് ആലുവ, തൃശൂർ, കുന്നംകുളം, കോട്ടക്കൽ വഴി മലപ്പുറം ചെക്കിങ് പോയന്‍റിൽ എത്തും. തുടർന്ന് പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നിവിടങ്ങളിലൂടെ പാലക്കാട് വഴി വാളയാർ എത്തി തിരികെ ദേശീയ പാത വഴി ത്യശ്ശൂർ, എറണാകുളം , ആലപ്പുഴ , കൊല്ലം വഴി തിരുവനന്തപുരത്തു എത്തി ചേരുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...