കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഇത്തവണ കടത്താൻ ശ്രമിച്ചത് ക്യാപ്സ്യൂൾ രൂപത്തിൽ

അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണംമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Dec 14, 2020, 10:31 AM IST
  • ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് സ്വർണ്ണം കണ്ടെടുത്തത്.
  • ഏതാണ്ട് 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
  • സംഭവത്തിൽ മലപ്പുറം സ്വദേശി റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഇത്തവണ കടത്താൻ ശ്രമിച്ചത് ക്യാപ്സ്യൂൾ രൂപത്തിൽ

കോഴിക്കോട്:  കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട (Big Gold Hunt).  അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണംമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.  ഷാർജയിൽ നിന്നും എയർ അറേബ്യയുടെ (Air Arabia) വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് സ്വർണ്ണം കണ്ടെടുത്തത്.  

ഏതാണ്ട് 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.  സംഭവത്തിൽ മലപ്പുറം സ്വദേശി (Malappuram Native) റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇത്തവണ സ്വരണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.  

Also read: Local Body Elections: എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി 

സംസ്ഥാനത്ത് സ്വർണ്ണക്കടത്തിനെ (Gold Smuggling Case) ചൊല്ലി ഇത്രയധികം വിവാദങ്ങളും അറസ്റ്റുകളും ഉണ്ടായ സാഹചര്യത്തിലും ഇപ്പോഴും സ്വർണ്ണക്കടത്തിന് ഒരു കുറവും ഇല്ലായെന്നത് ആശങ്കാജനകമാണ്.  പലപ്പോഴും കുഴമ്പ് രൂപത്തിലാക്കിയും തലമുടി വടിച്ച് വിഗ് വച്ച് അതിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒട്ടിച്ചും, അടിവസ്ത്രത്തിൽ ഒളിപ്പിച്ചും അങ്ങനെ പലരീതിയിലാണ് സ്വർണ്ണം കടത്താൻ ശ്രമിക്കുന്നത്.    

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News