Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതി

Chavakkad Pravasi Syndicate Company: സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം കാരണം  എഫ്ഐആർ ഇടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം.     

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 10:46 AM IST
  • നിക്ഷേപത്തിന്റെ പേരിൽ പണം തട്ടിയെടുക്കുകയായിരുന്നു.
  • 2018 ന് ശേഷം കമ്പനി ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ചുവരുന്നത്.
  • 700 ലേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്.
Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതി

തൃശ്ശൂർ ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിയുമായി നിക്ഷേപകർ. പ്രവാസികളിൽ നിന്ന്  100 കോടിയോളം രൂപ  നിക്ഷേപത്തിൻ്റെ  പേരിൽ തട്ടിയതായാണ് പരാതി. പോലീസ് സ്റ്റേഷനുകളിൽ  പരാതി കൊടുത്തെങ്കിലും സി പി എം നേതാക്കളുടെ ഭരണ സ്വാധീനം കാരണം  എഫ് ഐ ആർ ഇടാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും നിക്ഷേപർ ആരോപിക്കുന്നു. 

പ്രവാസികളിൽ നിന്ന്  100 കോടിയോളം രൂപ  നിക്ഷേപത്തിൻ്റെ  പേരിൽ തട്ടിയതായാണ് പരാതി. മലയാളി ക്ഷേമനിധി, മലയാളം ബെനിഫിറ്റ് ഫണ്ട്‌ തുടങ്ങി പത്തോളം കമ്പനികളാണ് പ്രവാസി സിൻഡിക്കേറ്റ് എന്ന കമ്പനിയുടെ കീഴിൽ  വിവിധ   ബ്രാഞ്ചുകളിലായി  പ്രവർത്തിച്ചിരുന്നത്. കമ്പനി 2018 ന് ശേഷം ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ചുവരുന്നതെന്നും നിക്ഷേപകർ ആരോപിച്ചു. 

ALSO READ: ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

700 ലേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 100 ഓളം  പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ സി പി എം നേതാക്കളുടെ ഭരണ സ്വാധീനം മൂലം കേസെടുക്കാൻ  പോലും പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്. ഇഡി, സിബിഐ  തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നാണ് നിക്ഷേപകരുടെ  ആവശ്യം.

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി

കൽപ്പറ്റ: വയനാട് പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 38 തൊണ്ടിമുതലുകളും 181 രേഖകളും കോടതി പരിശോധിച്ചു. പ്രതിയ്ക്കുള്ള ശിക്ഷ ഈ മാസം 29 ന് വിധിക്കും.

ഫെബ്രുവരി ആദ്യവാരം തുടങ്ങിയ വിസ്താരം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി രണ്ടിൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഐ.പി.സി സെക്ഷൻ 302 (കൊലപാതകം), 449 ഐ.പി.സി (ഭവനഭേദനം), 201 ഐ.പി.സി (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകളിലാണ് പ്രതി അർജുൻ  കുറ്റക്കാരനാണെന്ന് വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്‌ജ് എസ്.കെ. അനിൽ കുമാർ കണ്ടെത്തിയത്. കേസിൽ 74 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 38 തൊണ്ടിമുതലുകളും 181 രേഖകളും കോടതി പരിശോധിച്ചു. 

2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊല പാതകം നടന്നത്. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു. 

മരിച്ച ദമ്പതികളുടെ അയൽവാസിയാണ് പ്രതി അർജുൻ. പോലീസിൻ്റെ സമയോചിതമായ ഇടപെടലും കാര്യക്ഷമമായ അന്വേഷണവുമാണ് പ്രോസിക്യൂഷന് സഹായകമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സണ്ണി പോൾ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News