'എല്ലു പൊട്ടുമ്പോൾ മാത്രമല്ല അല്ലാതെയും ഉപകരിക്കും'; ഡോ.സുല്‍ഫി നൂഹുവിന്റെ കുറിപ്പ് വൈറൽ

കെ.കെ രമ എംഎൽഎയുടെ കയ്യിലെ പ്ലാസ്റ്റർ വിവാദമായ സാഹചര്യത്തിലാണ് ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 12:39 PM IST
  • ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചു.
  • പ്ലാസ്റ്റർ അതിനെ കുറിച്ച് തന്നെ പറയും വിധമുള്ള ഒരു കുറിപ്പാണ് സുൽഫി നൂഹു പങ്കുവെച്ചിരിക്കുന്നത്.
  • ഡോക്ടറുടെ കുറുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.
'എല്ലു പൊട്ടുമ്പോൾ മാത്രമല്ല അല്ലാതെയും ഉപകരിക്കും'; ഡോ.സുല്‍ഫി നൂഹുവിന്റെ കുറിപ്പ് വൈറൽ

വടകര എംഎല്‍എ കെ.കെ രമയുടെ കയ്യിലെ പ്ലാസ്റ്റാണ് ഇപ്പോൾ സംസ്ഥാന നിയമസഭയ്ക്ക് അകത്തും പുറത്തും സംസാരവിഷയമായിരിക്കുന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് രമയുടെ കൈക്ക് പരിക്കേറ്റത്. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. രമയുടെ പരിക്ക് വ്യാജമാണെന്ന് സച്ചിൻദേവ് എംഎൽഎ പരിഹസിക്കുകയും ഉണ്ടായി. സച്ചിന്‍ദേവിനെതിരെ കെ.കെ രമ സൈബര്‍ സെല്ലിന് പരാതിയും നല്‍കിയിട്ടുണ്ട്. അതേസമയം കെ.കെ രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്നായിരുന്നു സി‌പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ഇതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനിടെ രമയുടെ പരിക്കേറ്റ കൈയുടെ എക്സ്റേ എന്ന പേരിൽ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സാ​ഹചര്യത്തിലാണ് ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്ലാസ്റ്റർ അതിനെ കുറിച്ച് തന്നെ പറയും വിധമുള്ള ഒരു കുറിപ്പാണ് സുൽഫി നൂഹു പങ്കുവെച്ചിരിക്കുന്നത്. ഡോക്ടറുടെ കുറുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഡോ.സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

''ഞാൻ"പ്ലാസ്റ്റർ"
____
ഞാൻ "പ്ലാസ്റ്റർ"
"പാസ്റ്റർ" അല്ല "പ്ലാസ്റ്റർ"
രണ്ടും രണ്ടാണ്.
എന്നെക്കുറിച്ച് സർവ്വത്ര കൺഫ്യൂഷൻ.
ചിലരൊക്കെ "ജനറൽ" ആശുപത്രിയെ "ജനൽ" ആശുപത്രി എന്ന് വിളിക്കുന്ന പോലെ!
ജനലുള്ള ഏക ആശുപത്രി എന്ന് ധരിച്ച് വഷായവർ പോലുമുണ്ടത്രേ.
ഞാൻ വെറും "പ്ലാസ്റ്റർ"
ഈ ജനൽ ആശുപത്രി കൺഫ്യൂഷൻ പോലെ ഞാൻ കയറി ഇരിക്കുന്ന സ്ഥലത്തിൻറെ അടിയിലെ ശരീര ഭാഗങ്ങളിലൊക്കെ പൊട്ടലെന്നാണ് കൺഫ്യൂഷൻ.
ഞാൻ വെറും പാവം പ്ലാസ്റ്റർ.
പൊട്ടലിന് മാത്രമല്ല 
ചതവിനും 
ലിഗമെൻഡ് ഇഞ്ചുറിക്കുമൊക്കെ  തന്നെ എന്നെ
 കാസ്റ്റ് 
സ്ലാബ്
 അങ്ങനെ  വിവിധ രൂപങ്ങളിൽ ഡോക്ടർമാരുടെ രോഗനിർണയ പ്രകാരം ആ ശരീര ഭാഗം അനങ്ങാതിരിക്കാൻ ഉപയോഗിക്കാറുണ്ട്.
എന്നെ കണ്ടാൽ ഉടൻ 
"എല്ലു പൊട്ടിയെ" എന്ന് നിലവിളിക്കുന്നവർക്ക് നല്ല നമസ്കാരം!
ഞാൻ പൊട്ടുമ്പോൾ മാത്രമല്ല അല്ലാതെയും ഉപകരിക്കും.
ഇനിയിപ്പോ എൻറെ ഉള്ളിലെ പൊട്ടിയ എല്ലിന്റെ, അല്ലെങ്കിൽ പൊട്ടാത്ത എല്ലിന്റെ എക്സ്റേ   പ്രചരിപ്പിക്കുന്നത്
നൈതികതയ്ക്ക് വിരുദ്ധം.
 ഞാൻ കയറി ഇരിക്കുന്ന രോഗിയുടെ എക്സ്-റേ പടത്തിൽ  പേരില്ലെങ്കിൽ കൂടിയും    രോഗിയുടെ  പടമാണെന്ന്  പ്രചരിപ്പിക്കുമ്പോൾ  രോഗിയുടെ സ്വകാര്യത നഷ്ടപ്പെടുന്നു.
എന്തായാലും ആകെ മൊത്തം ടോട്ടൽ എന്നെക്കുറിച്ച് കൺഫ്യൂഷനാണ്.
ഒന്നൂടെ പറയാം.
ഇത്
"ജനൽ"
ആശുപത്രി അല്ല 
"ജനറൽ" ആശുപത്രി 
ജനലുള്ള ആശുപത്രി എന്നല്ല അർത്ഥം.
ജില്ലയിലെ വലിയ സർക്കാർ ആശുപത്രി എന്ന് ചുരുക്കത്തിൽ വേണമെങ്കിൽ പറയാം.
അല്ലാതെ "ജനൽ" ആശുപത്രി അല്ലേയല്ല.
അതുപോലെ ഞാൻ വെറും പ്ലാസ്റ്റർ .
ഞാൻ പൊട്ടലിന് മാത്രമല്ല ശരീരത്തിൽ കയറിയിരിക്കുന്നത്.
പല അസുഖങ്ങൾക്കും ഉപകരിക്കുന്ന  വെറും ഒരു  ചേട്ടൻ!
 മതിലിന് സ്മൂത്ത്‌നെസ്സ് നൽകാൻ ഉപയോഗിക്കുന്ന സംഭവത്തിന് വരെ പ്ലാസ്റ്റർ എന്ന് വിളിക്കാറുണ്ട്
അതെ ഞാൻ വെറും പ്ലാസ്റ്റർ.
എന്ന് 
സസ്നേഹം
നിങ്ങളുടെ സ്വന്തം
 "പ്ലാസ്റ്റർ".

ഡോ സുൽഫി നൂഹു''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News