Landslide: ഇടുക്കി ഏലപ്പാറക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 09:31 AM IST
  • കോഴിക്കാനം എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്.
  • ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
  • പുലർച്ചെ നാലരയോടെയാണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്.
Landslide: ഇടുക്കി ഏലപ്പാറക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. പുഷ്പയുടെ കഴുത്തിന് താഴേക്ക് ശരീര ഭാഗം പൂർണ്ണമായും മണ്ണിനടിയിൽ അകപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണ് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. ഭർത്താവും മക്കളും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ശക്തമായി മണ്ണ് വന്ന് പതിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.  

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്‌തിരുന്നു. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുവാനും ക്യാമ്പുകൾ തുറക്കുവാനും നിർദേശം നൽകി. 

തൃശൂരിൽ കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി

തൃശൂർ: തൃശൂർ വെങ്ങിണിശ്ശേരിയിൽ  കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. ഇന്നലെ രാത്രി കിണര്‍ നിറയെ ഉണ്ടായിരുന്ന വെള്ളം ഇന്ന് രാവിലെ അപ്രത്യക്ഷമാവുകയായിരുന്നു. 18 അടിയോളം വെള്ളമാണ് താഴ്ന്ന് പോയത്. തണ്ടാശ്ശേരി സതീശന്റെ വീട്ടിലാണ് സംഭവം. സ്ഥലത്ത് ഭൂഗർഭ ജല വകുപ്പ് പരിശോധന നടത്തി. 

Also Read: ഫയല്‍ തിര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി 1933 സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കി; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

 

ഇന്നലെ വൈകീട്ട് വരെ നിറഞ്ഞു കിടന്ന കിണറാണ്. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോളാണ് അമ്പരന്നത്. കിണറ്റിലെ വെള്ളം താഴ്ന്ന് പോയി. 18 അടിയോളം ഉണ്ടായിരുന്ന വെള്ളം ഒരു രാത്രികൊണ്ട് അര അടിയിലേയ്ക്ക് താഴ്ന്നു. പാറ നിറഞ്ഞ കിണറ്റിൽ എന്ത് സംഭവിച്ചു എന്നറിയാതെ വീട്ടുകാർ പരിഭ്രമത്തിലാണ്. 

കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്. എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് കിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നിരുന്നു. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലെ അരീക്കാട് അഷ്‌കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുവീണത്. കിണര്‍ തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. 

ഇതിന് പിന്നാലെയാണ് വെങ്ങിണിശ്ശേരിയില്‍ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായത്. ഭൂർഗർഭ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കിണറ്റിലെ വെള്ളം താഴാനുള്ള സാധ്യതയുണ്ടെങ്കിലും സമീപത്തെ മറ്റ് കിണറുകളിലെ വെള്ളത്തിന്റെ അളവിന് മാറ്റമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News